Close

രജിസ്‌ട്രേഷൻ വകുപ്പ്

സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് രജിസ്‌ട്രേഷൻ വകുപ്പ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും ജനങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെടുന്നു. പ്രമാണങ്ങളുടെ അനന്യത തെളിയിക്കൽ , ഇടപാടുകൾക്ക്‌ പ്രചാരം നൽകൽ , കൃത്രിമം തടയൽ, വസ്തു മുമ്പ്കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തൽ, അസ്സൽ പ്രമാണങ്ങൾ നഷ്ടപ്പെടുകയോ നശിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അവകാശ ആധാരങ്ങൾക്ക്‌ സുരക്ഷിതത്വം നൽകൽ തുടങ്ങിയവയാണ് രജിസ്‌ട്രേഷൻ നിയമങ്ങളുടെ സുപ്രധാനലക്ഷ്യം. രജിസ്‌ട്രേഷൻ നിയമങ്ങൾ ഇടപാടുകളെയല്ല, മറിച്ച് ആധാരങ്ങളെയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്.

വകുപ്പ് ഘടന (മലപ്പുറംജില്ല)

ജില്ലാ രജിസ്ട്രാർ

  • സബ് രജിസ്ട്രാർ
  • ചിട്ടി ഓഡിറ്റർ
  • ചിട്ടി ഇൻസ്‌പെക്ടർ

ഓഫീസ് വിലാസം

ജില്ലാ രജിസ്ട്രാർ (ജനറൽ ) ഓഫീസ്,
സിവിൽ സ്റ്റേഷൻ പി.ഓ, മലപ്പുറം. 676505
ഫോണ്- 0483-2734883
ഇ-മെയിൽ- regmlp@kerala.nic.in

വകുപ്പിന് കീഴിലുളള സബ് രജിസ്ട്രാർ ഓഫീസുകൾ .

ക്രമ നമ്പർ ഓഫീസിന്റെ പേര് വിലാസം ഫോൺ നമ്പർ
1 അരീക്കോട് അരീക്കോട് പി.ഒ, 673639 0483-2851210
2 കൊടക്കല് ആലത്തിയൂർ പി.ഒ, 676102 0494-2568200
3 എടക്കര എടക്കര പി.ഒ, 679331 04931-276330
4 എടപ്പാൾ എടപ്പാൾ പി .ഒ, 679576 0494-2689448
5 കൽപകഞ്ചേരി കൽപകഞ്ചേരി പി.ഒ,676551 0494-2546747
6 കൊണ്ടോട്ടി കൊണ്ടോട്ടിപി.ഒ, 673638 0483-2717444
7 കോട്ടക്കൽ കോട്ടക്കൽ പി.ഒ, 676503 0483-2746400
8 കുറ്റിപ്പുറം കുറ്റിപ്പുറം പി.ഒ, 678571 0494-2607459
9 മക്കരപ്പറമ്പ് മക്കരപ്പറമ്പ് പി.ഒ, 676507 04933-287377
10 മലപ്പുറം കോട്ടപ്പടി,മലപ്പുറം- 676519 0483-2731898
11 മഞ്ചേരി കച്ചേരിപ്പടി മഞ്ചേരി പി.ഒ, 676121 0483-2764299
12 മേലാറ്റൂർ മേലാറ്റൂർ പി.ഒ, 678326 04933-278040
13 മോങ്ങം മോങ്ങം പി.ഒ, 673642 0483 2771232
14 മൂർക്കനാട് കൊളത്തൂർ പി.ഒ, 679338 04933-202530
15 നിലമ്പൂർ ചന്തക്കുന്ന് പി.ഒ, 679342 04931-225687
16 പരപ്പനങ്ങാടി പരപ്പനങ്ങാടി പി.ഒ, 676303 0494-2415170
17 പെരിന്തൽമണ്ണ പെരിന്തൽമണ്ണ പി.ഒ, 679332 04933-228037
18 പൊന്നാനി പൊന്നാനി നഗരം പി.ഒ, 679583 0494-2663096
19 തേഞ്ഞിപ്പാലം തേഞ്ഞിപ്പാലംപി.ഒ, 673636 0494-2401045
20 താനൂർ താനൂർ പി.ഒ,670302 0494-2445555
21 തിരൂർ തിരൂർ പി.ഒ, 676101 0494-2430512
22 വണ്ടൂർ വണ്ടൂർ പി.ഒ, 679328 04931-249520
23 വാഴക്കാട് ചേവായൂർ പി.ഒ, 673645 048327-28690
24 കരുവാരക്കുണ്ട് കരുവാരക്കുണ്ട്പി.ഒ,676523
25 എടവണ്ണ എടവണ്ണപി.ഒ,67541 0483-2702400
26 വേങ്ങര വേങ്ങര പി.ഒ,676304 0494-2457250

സേവനങ്ങൾ

  • ആധാര രജിസ്ട്രേഷന് സമർപ്പിക്കേണ്ട രേഖകൾ

ആധാരം എഴുതി കൊടുക്കുന്നവരുടെയും എഴുതി വാങ്ങുന്നവരുടെയും അനന്യത തെളിയിക്കുന്ന രേഖകളും, വസ്തുവിന്റെ കൈവശവകാശം തെളിയിക്കുന്ന രേഖകളും

  • ബാധ്യതാ സർട്ടിഫിക്കറ്റ്

ഒരു പ്രത്യേക വസ്തുവിന്റെ നിശ്ചിത കാലയളവിലെ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് ബാധ്യതാ സർട്ടിഫിക്കറ്റിൽ അടങ്ങിയിരിക്കുന്നത്. ബാധ്യതാ സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് http://keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതും സര്ട്ടിഫിക്കറ്റ് ഡൌണ്ലോഡ് ചെയ്യാവുന്നതുമാണ്.

  • സാക്ഷ്യപ്പെടുത്തിയ പകർപ്പ്

ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആധാരങ്ങൾ പകരമായി ഉപയോഗിക്കാവുന്നതാണ്. ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കുന്നതിനായി http://keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതും സര്ട്ടിഫിക്കറ്റ് ഡൌണ്ലോഡ് ചെയ്യാവുന്നതുമാണ്.

ചിട്ടി രജിസ്റ്റർ ചെയ്യുന്നതിന് http://keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതും, സബ് രജിസ്ട്രാർ ഓഫീസിൽ , ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

  • വിവാഹ രജിസ്‌ട്രേഷൻ

സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി http://keralaregistration.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതും, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 30 ദിവസത്തിനും 90 ദിവസത്തിനും ഇടയിലായി ബന്ധപ്പെട്ട ഓഫീസിൽ ഹാജരായി വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്.

  • സംഘം രജിസ്‌ട്രേഷൻ

1860 ലെ സൈസൈറ്റീസ്നിയമത്തിന് കീഴിലായി സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് http://egroops.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിച്ച്, നിയമാവലിയും മൊമ്മോറാണ്ടവും ബന്ധപ്പെട്ടരേഖകളും സഹിതം ജില്ലാ രജിസ്ട്രാർ (ജനറൽ ) ഓഫീസിൽ ഹാജരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.