Close

ആരോഗ്യം

സർക്കാർ മേഖലയുടെ കീഴിൽ ഒരു നല്ല ആരോഗ്യ ശൃംഖല പ്രവർത്തിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി എന്നീ സേവനങ്ങൾ ഈ ജില്ലയിൽനിന്നും ലഭ്യമാണ് .

അലോപ്പതി

വൈദ്യ ശാസ്ത്രത്തിൽ എല്ലാ സൗകര്യങ്ങളുമായി ജില്ലാ ആശുപത്രി മഞ്ചേരിയിൽ പ്രവർത്തിക്കുന്നു. തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ താലൂക് ആശുപത്രികളും മലപ്പുറം, നിലമ്പൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികളും പ്രവർത്തിച്ചുവരുന്നു. 15 പ്രധാന പൊതു ആരോഗ്യ കേന്ദ്രങ്ങൾ, 77 മിനി പൊതു ആരോഗ്യ കേന്ദ്രങ്ങൾ, 565 സബ് സെന്ററുകൾ,  3 ലെപ്രെസി കൺട്രോൾ യൂണിറ്റുകൾ, 2 ഫൈലേറിയ കൺട്രോൾ യൂണിറ്റുകൾ മുതലായവയും പ്രവർത്തിച്ചു വരുന്നു.  1500 ഓളം കിടക്കകൾ സർക്കാരിന്റ കീഴിലുള്ള വിവിധ ആശുപത്രികളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ..

ജില്ലയിൽ നടപ്പാക്കിയ ഇന്ത്യയുടെ ജനസംഖ്യാ പദ്ധതി രണ്ടാമത് ആരോഗ്യ ബോധവൽക്കരണത്തിൽ തകർപ്പൻ വിജയം കൈവരിക്കാൻ സാധിച്ചു . സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് , പ്രീ-നറ്റൽ, ആൻേറ്റെറ്റ് കെയർ, ശിശു മരണനിരക്ക് കുറയ്ക്കൽ, പ്രതിരോധം സ്വീകരിക്കൽ, കൌമാര രോഗങ്ങളുടെ നിയന്ത്രണം തുടങ്ങിയവയിൽ ആരോഗ്യ ബോധവത്കരണം നൽകി.

ആരോഗ്യ സേവനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ആണ് കൈകാര്യം ചെയ്യുന്നത് .  ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ, ജില്ലാ ലെപ്രസി  ഓഫീസർ, ജില്ലാ ടി. ബി. ഓഫീസർ,  ജില്ലാ ആരോഗ്യ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ മാസ് എജ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ സേവനവും ലഭ്യമാണ്. അലോപ്പതിയിൽ  സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകൾ ഉള്ള സ്വകാര്യ ആശുപത്രികളും അലോപ്പതിയിൽ ജില്ലാതല സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകൾ ഉള്ള സ്വകാര്യ ആശുപത്രികളും ജില്ലയിൽ പ്രവർത്തിച്ചുവരുന്നു.

ആയുർവേദം

ലോകപ്രശസ്തമായ കോട്ടക്കൽ ആര്യ വൈദ്യ ശാല മലപ്പുറത്ത് നിന്ന് 12 കി. മീ അകലെ സ്ഥിതിചെയ്യുന്നു.  ഇവിടെ ആയുർവേദ ചികിത്സയുടെ ഗവേഷണവും വികസനവും നടത്തുന്നു. സർക്കാർ മേഖലയിൽ  50 കിടക്കകളോടുകൂടിയ ഒരു ആയുർവേദ ആശുപത്രി എടരിക്കോട് പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ ഏക ആയുർവേദിക് മെന്റൽ ഹോസ്പിറ്റൽ 50 കിടക്കകളോടെ കോട്ടയ്ക്കലിൽ സ്ഥിതി ചെയ്യുന്നു. 20 കിടക്കകളുള്ള  2 ആശുപത്രികൾ (മഞ്ചേരി, വെളിമുക്ക് ),  10 കിടക്കകളുള്ള 6 ആശുപത്രികൾ, (പെരിന്തൽമണ്ണ, വേങ്ങര, മലപ്പുറം, തോഴന്നൂർ, തിരുവാലി, ചേലേമ്പ്ര ) , 52 ഡിസ്പൻസറികൾ എന്നിവയും ജില്ലയിൽ ലഭ്യമാണ് .ജില്ലാ. മെഡിക്കൽ ഓഫീസർ (ISM)  ഇവയുടെ കോർഡിനേറ്റിംഗ് ഓഫീസറാണ്.

ഹോമിയോപ്പതി

വൈദ്യശാസ്ത്രത്തിന്റെ ഈ ശാഖ ജനവിഭാഗത്തിൽ വലിയ അംഗീകാരം നേടിയിട്ടുണ്ട്. 25 കിടക്കകൾ ഉള്ള രണ്ടു സർക്കാർ ഹോമിയോ ആശുപത്രികൾ (മലപ്പുറം, മഞ്ചേരി ), 30  സർക്കാർ ഹോമിയോ  ഡിസ്പെൻസറികൾ  എന്നിവയും ജില്ലയിൽ പ്രവർത്തിക്കുന്നു. മലപ്പുറത്ത് ഒരു ഹോമിയോ മെഡിക്കൽ ഓഫീസർ ഉണ്ട്.