Close

സാമൂഹ്യ നീതി വകുപ്പ്

ക്ഷേമ രാഷ്ട്രം എന്ന സങ്കല്പം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സാമൂഹ്യ നീതിവകുപ്പ് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഭിന്നശേഷിക്കാർ മുതിർന്ന പൗരന്മാർ ട്രാൻസ്‌ ജൻഡേർസ് എന്നിവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കി ധാരാളം പദ്ധതികൾ വകുപ്പ് വഴി നടപ്പിലാക്കിവരുന്നു.

ഭിന്നശേഷിവിഭാഗം

1. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി

ഒന്നാംക്ലാസ്സ് മുതൽ പ്രൊഫഷണൽ / പിജികോഴ്സുകൾക്ക് പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നപദ്ധതി.

  • അപേക്ഷകന്റെ കുടുംബ ർഷികവരുമാനം 36,000/-രൂപയിൽ അധികരിക്കരുത്.
  • സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന്റെ മുൻവർഷം കുറഞ്ഞത് 40% മാർക്ക്നേടിയിരിക്കണം.
  • അപേക്ഷ ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസർക്ക് അദ്ധ്യയന വർഷം ആരംഭിച്ച് 3 മാസത്തിനുള്ളിൽ സമർപ്പിക്കണം.
  • അർഹതപെട്ട അപേക്ഷകർക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേന സ്കോളർഷിപ്പ്‌ വിതരണം ചെയ്യുന്നു.

ക്രമ നമ്പർ

ശ്രേണി ദിവസവിദ്യാർഥികൾക്ക് ഹോസ്റ്റൽ വിദ്യാർഥികൾക്ക് റീഡേഴ്സ് ആലവൻസ്
1 Standard 1 to 5 300 200
2 Standard 6 to 10 500 200
3 +1, +2, ITI equivalent courses 750 1000 300
4 Degree, Polytechnic, Equivalent training courses, (Implant training) 1000 1500 400
4 Professional, PG courses 1000 1500 400

2. വിദ്യാ കിരണം പദ്ധതി

ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ഒന്നാം ക്ലാസ്സ് മുതൽ പിജി /പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നതിനായി
(സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ സർക്കാർ അംഗീകൃത കോഴ്സുകൾക്ക്) സ്കോളർഷിപ്പ് നൽകുന്ന പദ്ധതി.
1 ലക്ഷം രൂപ വരുമാന പരിധി

ക്രമ നമ്പര്

ക്ലാസ്സ് സ്കോളർഷിപ്പ്‌ നിരക്ക്
1. 1 മുതൽ 5 വരെ Rs. 300/-
2. 6 മുതൽ 10 വരെ Rs. 500/-
3. +1, +2, ITI തത്തുല്യമായ മറ്റ്കോഴ്സുകൾ Rs. 750/-
4. ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകൾ ,പ്രൊഫഷണൽ കോഴ്സുകൾ Rs. 1000/-

അപേക്ഷ ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതിഓഫീസർക്ക്അദ്ധ്യയനവർഷംആരംഭിച്ച് 2മാസത്തിനുള്ളിൽ സമർപ്പിക്കണം.

3. വിദ്യാജ്യോതിപദ്ധതി

ഗവ./എയ്ഡഡ്സ്ഥാപനങ്ങളിൽ പഠിക്കുന്നഒമ്പതാംക്ലാസ്സുമുതൽ പി.ജികോഴ്സുവരെ 40ശതമാനമോഅതിൽ കൂടുതലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ ക്ക്യൂണിഫോം, പഠനോപകരണങ്ങൾ എന്നിവവാങ്ങുന്നതിനുള്ള ധനസഹായം നൽകുന്ന പദ്ധതി.

ക്രമ നമ്പര്

ക്ലാസ്സ് പഠനോപകരണങ്ങൾക്ക് യുണിഫോം
1. 9 മുതൽ 10 ക്ലാസ്സ്‌ 1000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്) 1500 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)
2. Plus one, Plus two, ITI, പോളിടെക്ക്നിക്ക്, VHSC 2000 രൂപ (ഒരുജില്ലയിൽ 50 കുട്ടികൾക്ക്) 1500 രൂപ (ഒരുജില്ലയിൽ 30 കുട്ടികൾക്ക്)
3. ഡിഗ്രീ, ഡിപ്ലോമ, പ്രൊഫെഷണൽ കോഴ്സ് 3000 രൂപ(ഒരുജില്ലയിൽ 25 കുട്ടികൾ ക്ക്) Nil
4. പോസ്റ്റ്‌ ഗ്രാജ്വേഷൻ 3000 രൂപ (ഒരുജില്ലയിൽ 20 കുട്ടികൾ ക്ക്) Nil

 

അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അദ്ധ്യയന വർഷം ആരംഭിച്ച് 2 മാസത്തിനുള്ളിൽ സമർപ്പിക്കണം.

4. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തുല്യതാപരീക്ഷ എഴുതുന്നതിനുള്ള ധനസഹായ പദ്ധതി

SSLC, +2തുല്യതാ പരീക്ഷ എഴുതുന്നതിനായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ്/പരീക്ഷാ ഫീസ് നൽകുന്നപദ്ധതി.

  • ഭിന്നശേഷി 40% വുംഅതിനുമുകളിലും
  • APL, BPL വ്യത്യാസമില്ലാതെ ധനസഹായം അനുവദിക്കുന്നു.
  • നിലവിൽ 10th ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് 2350/- രൂപയും ഹയർ സെക്കന്ററി തുല്യതാ കോഴ്സ് ഒന്നാംവർഷം 2950/-രൂപയുംഹയർ സെക്കന്ററി തുല്യതാ കോഴ്സ് രണ്ടാംവർഷം 1950/-രൂപയുമാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസറെ സമീപിക്കുക.

5.മാതൃജ്യോതിപദ്ധതി

  • കാഴ്ച വൈകല്യമുള്ളമാതാവിന് പ്രസവാനന്തരംതന്റെ കുഞ്ഞിനെ പരിചരിക്കുന്നതിന് പ്രതിമാസം 2000/- രൂപ നിരക്കിൽ കുട്ടിയ്ക്ക് 2 വയസ്സാകുന്നതുവരെ ധനസഹായം നൽകുന്നപദ്ധതി.
  • കാഴ്ച വൈകല്യംതെളിയിക്കുന്ന മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  • ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ്.
  • വരുമാന സർട്ടിഫിക്കറ്റ് (ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡിൻറെ പകർപ്പ്)
  • ബാങ്ക്പാസ്‌ ബുക്കിന്റെ ബന്ധപ്പെട്ടപേജ്
  • വരുമാനപരിധി 1 ലക്ഷംരൂപ.

6.ഭിന്നശേഷിയുള്ള വനിതകൾ /മാതാപിതാക്കളുടെ പെൺ മക്കൾക്കുള്ള വിവാഹധനസഹായപദ്ധതി “പരിണയം”.

വികലാംഗത്വം മൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെൺ മക്കളെയും/ വികലാംഗരായപെൺ കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം നൽകുന്നതിനായി സാമൂഹ്യനീതിവകുപ്പ് മുഖേനനടപ്പിലാക്കുന്ന പദ്ധതിയാണ് “പരിണയം”.

  • ഗുണഭോക്താക്കൾക്ക് ഒറ്റതവണധനസഹായമായി 30,000/ രൂപവിതരണം ചെയ്യുന്നു.
  • അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കരുത്.

7. ഭിന്നശേഷിയുള്ളവർക്ക് ചികിത്സാ ധനസഹായപദ്ധതി

  • സംസ്ഥാനസർക്കാർ വികലാംഗ ദുരിതാശ്വാസനിധിയായി കോർപ്പസ് ഫണ്ടിൽ നിക്ഷേപിച്ചിട്ടുള്ളതുകയിൽ നിന്നുംലഭിക്കുന്ന പലിശത്തുക ഉപയോഗിച്ച് വികലാംഗരായ വ്യക്തികൾക്ക് ഒറ്റതവണ പരമാവധി 5,000 രൂപവരെ ചികിത്സാ ധനസഹായം അനുവദിക്കുന്ന പദ്ധതി.
  • (വരുമാനപരിധി- ഗ്രാമങ്ങളിൽ 20,000/-, നഗരങ്ങളിൽ- 24,000/- രൂപ)
  • ചികിത്സയിലാണെന്നുള്ള ഡോക്ടർ സർട്ടിഫിക്കറ്റ്
  • കാഴ്ചവൈകല്യം, കേൾ വിവൈകല്യം, MR, അസ്ഥിസംബന്ധമായ വൈകല്യമുള്ളവർ, എന്നീവിഭാഗത്തിൽപ്പെടുന്നവരാണ് ഗുണഭോക്താകൾ .
  • അപേക്ഷ ബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസർക്ക്സമർപ്പിക്കണം.

8.ശാരീരിക വെല്ലുവിളികൾ /കാഴ്ചപരമായ വെല്ലുവിളികൾ നേരിടുന്ന അഭിഭാഷകർക്ക് എക്സ്ഗ്രേഷ്യ, റീഡേഴ്സ്അലവൻസ് എന്നിവനൽകുന്നപദ്ധതി

  • സാമൂഹ്യനീതിവകുപ്പ്മുഖേന കേരള സംസ്ഥാനത്തെ കോടതികളിൽ പ്രാക്ടീസ്നടത്തുന്ന അന്ധരും അസ്ഥിതി വൈകല്യം ബാധിച്ചവരുമായ അഭിഭാഷകരുടെ വായനാസഹായിക്കുള്ള റിഡേഴ്സ്അലവൻസ് ആയി പ്രതിമാസം 4000/- രൂപയാണ്നൽകുന്നത്. ധനസഹായപദ്ധതിയുടെ കാലാവധി 8 വർഷവുമാണ്.
  • അഭിഭാഷകർക്ക്നിയമപുസ്തകം, പ്രൊഫഷനൽ സ്യൂട്ട്വാങ്ങുന്നതിലേയ്ക്കായി എക്സ്ഗ്രേഷ്യനോൺ റെക്കറിംഗ്ഫണ്ടായിഒറ്റതവണ 3000/ രൂപയുംഅനുവദിക്കുന്നു.
  • ഫുൾ ടൈംറീഡർ അസിസ്റ്റന്റ്‌ ഉണ്ടെന്നുള്ള കോടതിയിലെപ്രിസൈഡിംഗ്ഓഫീസറുടെ സാക്ഷ്യപത്രം, യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപത്രം ഹാജരാകണം.
  • വായനാ സഹായി SSLC പാസായിരിക്കണം
  • അപേക്ഷബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതി ഓഫീസർക്ക്സമർപ്പിക്കണം.

9.സ്വാശ്രയപദ്ധതി

  • തീവ്ര ശാരീരിക മാനസികവെല്ലുവിളിനേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എൽ കുടുംബത്തിൽപ്പെട്ട മാതാവിന്/രക്ഷകർത്താവിന്(സ്ത്രീആയിരിക്കണം) സ്വയംതൊഴിൽ ആരംഭിക്കുന്നതിന് ഒറ്റതവണ ധനസഹായം നൽകുന്നപദ്ധതി.
  • ഒറ്റതവണ ധനസഹായമായി 35,000/- രൂപഅനുവദിക്കുന്നു.
  • എട്ടാംക്ലാസ്സ്‌ വിദ്യാഭ്യാസംലഭിച്ചിരിക്കണം.
  • മാനസികവെല്ലുവിളി 70% -ൽകൂടുതലുള്ള വ്യക്തികളുടെ മാതാവ് / രക്ഷകർത്താവിന്മുൻഗണന.
  • വിധവകൾ ,ഭർത്താവ്ഉപേക്ഷിച്ചുപോയസ്ത്രീകൾ ,നിയമപരമായി വിവാഹമോചനംനേടിയസ്ത്രീകൾ , ഭർത്താവ്ജീവിച്ചിരുന്നിട്ടും വിവാഹബന്ധംവേർപെടുത്താതെഭർത്താവിൽ നിന്നുംസഹായംലഭ്യമാകാത്തസ്ത്രീകൾ ,അവിവാഹിതരായഅമ്മമാർ എന്നിവർക്ക്അപേക്ഷിക്കാവുന്നതാണ്.
  • സ്വയംതൊഴിൽ സംബന്ധിച്ച്വിശദമായപ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സഹിതംഅപേക്ഷബന്ധപ്പെട്ട ജില്ലാസാമൂഹ്യനീതിഓഫീസർക്ക്സമർപ്പിക്കണം.

10.ഭിന്നശേഷിക്കാർക്ക് വിദൂരവിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ്പദ്ധതി

  • ഭിന്നശേഷിയുള്ളവർക്ക് ഓപ്പൺ യുണിവേഴ്സ്റ്റിപ്രോഗ്രാം, പ്രൈവറ്റ്രജിസ്സ്ട്രെഷൻ എന്നിവവഴിവീട്ടിൽ തന്നെഇരുന്ന്പഠിക്കുന്നതിന് സ്കോളർഷിപ്പ്‌ നൽകുന്നഒരുപദ്ധതിയാണിത്. അംഗപരിമിതർക്കിടയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥപരിഹരിക്കുന്നതിന് ഈപദ്ധതി സഹായകമാവും.
  • രജിസ്സ്ട്രെഷൻ ഫീ, കോഴ്സ്ഫീ/ട്യുഷൻഫീ, പരീക്ഷാഫീസ്‌, പുസ്തകങ്ങൾ , പഠനോപകരണങ്ങൾ , എന്നിവയ്ക്ക് ആവശ്യമായതുകയാണ് സ്കോളർഷിപ്പായി അനുവദിക്കുക.
  • ഇത്പരമാവധി 10,000/- രൂപയായിനിജപ്പെടുത്തിയിട്ടുണ്ട്.
  • വരുമാനപരിധി 1 ലക്ഷംരൂപ.
  • കേന്ദ്രസർക്കാരുകളുടെമറ്റേതെങ്കിലുംപദ്ധതിയിൽ പെടുന്നധനസഹായംലഭിക്കുന്നവർക്ക്ഈപദ്ധതിപ്രകാരംധനസഹായംലഭിക്കുകയില്ല.

11.വിജയാമൃതംപദ്ധതി

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പോയി/വീട്ടിലിരുന്ന്പഠിച്ച്ഡിഗ്രി, പി.ജി/പ്രൊഫഷണൽ കോഴ്സ്എന്നീതലത്തിൽ ഉന്നതവിജയംകരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്നതരത്തിൽ ക്യാഷ്അവാർഡ്നൽകുന്ന ഒരു പദ്ധതിയാണ്വി ജയാമൃതം.ഇത്തരക്കാരെ വിദ്യാഭ്യാസത്തിലൂടെ അറിവ്സമ്പാദിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുവാനും സാധിക്കുന്നു.

  • ഡിഗ്രി തലത്തിൽ ആർട്സ്വിഷയത്തിൽ 60 ശതമാനവുംസയൻസ്വിഷയത്തിൽ 80 ശതമാനവും / അതിൽ കൂടുതൽ മാർക്ക്‌കരസ്ഥമാക്കിയവരുമായ വിദ്യാർഥികളാണ് ഗുണഭോക്താക്കൾ .
  • പിജി/ പ്രൊഫഷനൽ കോഴ്സുകൾ ക്ക് 60 ശതമാനവും /അതിൽ കൂടുതൽ മാർക്ക്‌ കരസ്ഥമായിരിക്കണം.
  • അപേക്ഷകർ സർക്കാർ/ സർക്കാർ അംഗീകൃതസ്ഥാപനങ്ങൾ / കോളേജുകൾ / മറ്റ്അംഗീകൃതസ്ഥാപനങ്ങൾ ( പാരലൽ കോളേജ്, വിദൂരവിദ്യാഭ്യാസം) എന്നിവിടങ്ങളിൽ നിന്നുംആദ്യഅവസരത്തിൽ തന്നെപാസായിരിക്കണം.

12.സഹചാരിപദ്ധതി

പരസഹായം ആവശ്യമായ 40%നുമുകളിൽ വൈകല്യമുള്ളകുട്ടികളെപഠനത്തിലും മറ്റ്കാര്യനിർവ്വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്നNSS/NCC/SPC യൂണിറ്റിനെആദരിക്കുന്നതിനുള്ളപദ്ധതി.
ഇതുകൂടാതെ ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനായിRPWD ACT 2016, NATIONAL TRUST ACT 1999 എന്നീനിയമങ്ങൾ നടപ്പിലാക്കിവരികയുംചെയ്യുന്നു.

  • ഗവൺ മെന്റ്/ എയിഡഡ്/ പ്രൊഫെഷണൽ കോളേജുകൾ ഉൾ പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായകുട്ടികളെ സഹായിക്കുന്നയൂണിറ്റിനെ ആണ്ആദരിക്കുന്നത്.
  • ജില്ലയിൽ നിന്നുംമികച്ച 3 യുണിറ്റിന്ആണ്അവാർഡ്‌ നൽകുന്നത്.
  • വിദ്യാഭ്യാസസ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്നയുണിറ്റിനെയും അവാർഡിന്പരിഗണിക്കും.

13.പരിരക്ഷപദ്ധതി

  • അടിയന്തിര സാഹചര്യങ്ങൾ നേരിടേണ്ടിവരുന്ന അംഗപരിമിതർക്ക് സഹായംനൽകുന്നതിനുള്ള പദ്ധതി.
  • അപകടങ്ങൾ /ആക്രമണങ്ങൾ /പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതരാണ് ഗുണഭോക്താക്കൾ .
  • അടിയന്തിര സഹായമായതിനാൽ വരുമാനപരിധി ഒഴിവാക്കിയിട്ടുണ്ട്.
  • 25,000/- രൂപവരെ ജില്ലാസാമൂഹ്യനീതിഓഫീസർക്ക് വിനിയോഗിക്കാവുന്നതാണ്. ആയതിന്മുകളിലുള്ള തുക വിനിയോഗിക്കുന്നതി ന്മോണിട്ടറിംഗ്കമ്മിറ്റിയുടെ അനുമതിലഭ്യമാക്കേണ്ടതാണ്.
  • അപേക്ഷ അതാത് ജില്ലാസാമൂഹ്യനീതിഓഫീസർ മുഖേന സമർപ്പിക്കേണ്ടതാണ്

14.സഹായ ഉപകരണ വിതരണ പദ്ധതി

അംഗപരിമിതരുടെ കൃത്യനിർവ്വഹണത്തിന്തടസ്സമാകുന്ന വൈകല്യം മറികടക്കാനുതകുന്ന സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി.

പ്രത്യേകതകൾ

  • വരുമാനപരിധി ഒരു ലക്ഷംരൂപ
  • അപേക്ഷകൻ ആവശ്യപ്പെടുന്ന സഹായഉപകരണം ഉപയോഗിക്കുന്നതിന് അപേക്ഷകന് പ്രാപ്തിയുണ്ടെന്നുള്ളമെഡിക്കൽ ഓഫീസറുടെസാക്ഷ്യപത്രം.
  • സർക്കാർ/സർക്കാർ ഇതരസ്ഥാപനങ്ങളിൽ നിന്നുംഒരുതവണ ഉപകരണംലഭിച്ചവർ ടിപദ്ധതിപ്രകാരംഅർഹരല്ല.

ട്രാൻസ്ജെൻഡർ പദ്ധതികൾ

1.തിരിച്ചറിയൽ കാർഡ്‌ വിതരണം

ട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക്തങ്ങളുടെസ്വത്വംവെളിപ്പെടുത്തുന്നതിനായി യാതൊരുരേഖയും നിലവിലില്ലാത്തസാഹചര്യത്തിൽ സർക്കാർ ഇടപെട്ടുകൊണ്ട് വകുപ്പ് മുഖേനതിരിച്ചറിയൽ കാർഡ്‌ നൽകിവരുന്നു. നിലവിൽ ഓൺ ലൈൻ സംവിധാനത്തിലൂടെയാണ്തിരിച്ചറിയൽ കാർഡ്നൽകിവരുന്നത്.

  • സി-ഡിറ്റ്എന്നസർക്കാർ സ്ഥാപനം മുഖേന ഒരുഓൺ ലൈൻ മോഡ്യൂൾ തയ്യാറാക്കുകയും ഓരോവ്യക്തികൾക്ക്സ വിശേഷ തിരിച്ചറിയൽ നമ്പർ ലഭ്യമാക്കുകയും ആനമ്പറിലൂടെ എല്ലാസ്കീമുകകളുംബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2. സമന്വയതുടർവിദ്യാഭ്യാസപദ്ധതി

പാതിവഴിയിൽ വിദ്യാഭ്യാസംഉപേക്ഷിക്കേണ്ടിവന്നമുഴുവൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തുടർവിദ്യാഭ്യാസംസാധ്യമാക്കുന്നതിനായി കേരളസംസ്ഥാന സാക്ഷരതമിഷൻ അതോറിറ്റി മുഖേനപ്രസ്തുതപദ്ധതിനടപ്പിലാക്കി വരുന്നു. പഠിതാക്കൾക്ക് വിദ്യാഭ്യാസധനസഹായവും താമസസൗകര്യവും ഇതോടൊപ്പം നടപ്പാക്കിവരുന്നു.
അടിസ്ഥാനസാക്ഷരത, നാലാംതരം, എഴാംതരം, പത്താംതരം, പന്ത്രണ്ടാംതരം എന്നീ വിദ്യാഭ്യാസപദ്ധതികൾ ആണ്നടപ്പിലാക്കിയിട്ടുള്ളത്.

3.ട്രാൻസ്ജെൻഡർ സ്കോളർഷിപ്പ്

  • നിലവിൽ സ്കൂളുകളിൽ/കോളേജുകളിൽ പഠനംനടത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസസ്കോളർഷിപ്‌ നൽകിവരുന്നു. സ്കൂൾ തലംമുതൽ പ്രൊഫെഷണൽ ഡിഗ്രീതലംവരെയുള്ള ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഈ ധനസഹായം ലഭിക്കുന്നതാണ്.
  • സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപയും
  • ഹയർ സെക്കണ്ടറിവിദ്യാർത്ഥികൾക്ക് പ്രതിമാസം 1500 രൂപയും
  • കോളേജ്വിദ്യാർത്ഥികൾ ക്ക്പ്രതിമാസം 2000 രൂപയും ആണ്സ്കോളർഷിപ്‌ തുക.
  • ഇതിനായിഅപേക്ഷകൾ ട്രാൻസ്ജെൻഡർ സെല്ലിലേക്ക്സമർപ്പിക്കാവുന്നതാണ്.

4.ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യംനൽകുന്ന പദ്ധതി

  • ട്രാൻസ്ജെൻഡർ വിഭാഗത്തിനായിനിലവിൽ ഹോസ്റ്റൽ സൗകര്യംലഭ്യമല്ലാത്തസാഹചര്യത്തിലും, ഭൂരിഭാഗംവ്യക്തികളും കുടുംബങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടതിനാലും അത്തരംവിദ്യാർത്ഥികൾക്ക് താമസിക്കുന്ന സ്ഥലത്തെ വാടകനൽകുന്നതിനായി പ്രതിമാസം 4000 രൂപഅനുവദിച്ചിട്ടുണ്ട്.
  • സർക്കാർ/ എയിഡഡ്/ അൺ എയിഡഡ്/ സെൽഫ് ഫിനാൻസിംഗ്സ്ഥാപനങ്ങളിൽ പഠിക്കുന്നവിദ്യാർഥികളാണ് ഗുണഭോക്താക്കൾ .

5.24×7 ട്രാൻസ്ജെൻഡർഹെല്പ്ലൈൻ

  • സംസ്ഥാനത്ത് സാമൂഹ്യനീതിവകുപ്പിന്റെ മേൽനോട്ടത്തിൽ 24×7 ട്രാൻസ്ജെൻഡർ ഹെല്പ്ലൈൻ ആരംഭിച്ചിട്ടുണ്ട്.
  • കമ്മ്യൂണിറ്റികൗൺ സിലറിന്റെസേവനംഏതുസമയത്തുംപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവ്യക്തിക്ക്ലഭിക്കുന്നതാണ്.
  • ലഭിക്കുന്നപരാതികൾക്കെതിരെ ഉചിതമായനടപടികൾ വകുപ്പ്സ്വീകരിച്ചുവരുന്നുണ്ട്.
  • പോലീസിന്റെസേവനം അത്യാവശ്യമായിടത്ത് ആയത് എത്തിക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചുവരുന്നു.

6. തയ്യൽ മെഷീൻ വിതരണപദ്ധതി

നിലവിൽ പലവിധത്തിലുള്ളവിവേചനങ്ങൾക്കും, അവകാശലംഘനങ്ങൾക്കും വിധേയരാകേണ്ടിവരുന്നട്രാൻസ്ജൻഡർ സമൂഹത്തിന് പ്രത്യേകപരിഗണനനൽകി സാമൂഹ്യപുന:രധിവാസം ഉറപ്പാക്കേണ്ടതുണ്ട്.

  • അയതുപ്രകാരംതയ്യൽ പഠിച്ച്പ്രവർത്തി പരിചയമുള്ളട്രാൻസ്ജൻഡർ വ്യക്തികൾക്ക്സ്വയംതൊഴിൽ കണ്ടെത്തുന്നതിനായിതയ്യൽ മെഷീൻ വിതരണംചെയ്യുന്നപദ്ധതിവകുപ്പ്നടപ്പിലാക്കിയിട്ടുണ്ട്.
  • സംസ്ഥാനത്ത് ആകമാനമുള്ള 100ട്രാൻസ്ജൻഡർ വ്യക്തികൾക്ക്തയ്യൽ മെഷീൻ നൽകുവാൻ ആണ്തീരുമാനിച്ചിരിക്കുന്നത്‌.

മെഷീനുകൾ ജില്ലകളിൽ വിതരണംചെയ്തുവരുന്നു

7. ലിംഗമാറ്റശസ്ത്രക്രിയയ്ക്കുള്ള ധനസഹായം

കേരളത്തിലെ ട്രാൻസ്ജെൻഡർ വ്യക്തികൾ പ്രധാനമായുംനേരിടുന്ന വെല്ലുവിളിയാണ്ശാരീരികമാറ്റം. ഇതിനായിഭീമമായതുകട്രാൻസ്ജെൻഡർ വ്യക്തികൾ ചിലവാക്കേണ്ടിവരുന്നുണ്ട്.
പുരുഷനിൽ നിന്നുംസ്ത്രീയിലേക്കും സ്ത്രീയിൽ നിന്നും പുരുഷനിലേക്കും ഉണ്ടാകുന്നശാരീരികമാറ്റത്തിന് ലിംഗമാറ്റശസ്ത്രക്രിയഅനിവാര്യമാണ്. ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർവ്യക്തികൾക്ക് പരമാവധി രണ്ടുലക്ഷംരൂപ വീതമാണ് ധനസഹായം നൽകി വരുന്നത്.

  • അപേക്ഷകന്വകുപ്പ്നൽകുന്ന ട്രാൻസ്ജെൻഡർ ID card, മേൽ വിലാസം തെളിയിക്കുന്നതിനുള്ള രേഖ (Voters ID, Aadhaar) എന്നിവ ഉണ്ടായിരിക്കണം.
  • ലിംഗമാറ്റശസ്ത്രക്രിയകൾക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമായിട്ടുള്ള ഏതെങ്കിലും ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയനടത്തിയശേഷംവ്യക്തമായചികിത്സാറിപ്പോർട്ട്, ഡോക്ടറുടെസാക്ഷ്യപത്രം, എന്നിവഹാജരാക്കേണ്ടതാണ്‌.
  • ലിംഗമാറ്റത്തിനായുള്ളആദ്യഘട്ടശസ്ത്രക്രിയയ്ക്ക്വിധേയരായവർക്കുംഎല്ലാഘട്ടങ്ങളുംപൂർത്തികരിച്ചവർക്കുംവ്യക്തമായരേഖകളുടെഅടിസ്ഥാനത്തിൽ അപേക്ഷസമർപ്പിക്കാവുന്നതാണ്.
  • പ്രായപരിധി 18 വയസ്സ്പൂർത്തിയായിരിക്കണം.
  • നിശ്ചിതമാതൃകയിലുള്ളഅപേക്ഷകൾ ആവശ്യമായരേഖകൾ , ബാങ്ക്അക്കൗണ്ട്‌ നമ്പർ (IFSC ഉൾ പ്പെടെ) സഹിതംസാമൂഹ്യനീതിഡയറക്ടർക്ക്സമർപ്പിക്കേണ്ടതാണ്‌.

8.SRSകഴിഞ്ഞ ട്രാൻസ്ജെൻഡർവ്യക്തികൾക്ക് പോഷകാഹാരത്തിനും തുടർചികിത്സയ്ക്കും സാമ്പത്തിക സഹായംനൽകുന്ന പദ്ധതി

എസ്.ആർ.എസ്കഴിഞ്ഞട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക്സർജറികഴിഞ്ഞ് 12 മാസത്തേക്ക്പോഷകാഹാരം വാങ്ങുന്നതിനും മറ്റു അനുബന്ധചിലവുകൾ ക്കുമായി ഒരുനിശ്ചിതതുകവകുപ്പ്വകയിരുത്തിയിട്ടുണ്ട്. പ്രതിമാസം 3000/- രൂപയാണ്വകുപ്പ്നൽകിവരുന്നത്.

  • ഓരോമാസവുംനിശ്ചിതതുകലഭിക്കുന്നതുമൂലംഎസ്.ആർ.എസ്കഴിഞ്ഞട്രാൻസ്ജൻഡർ വ്യക്തികളുടെആരോഗ്യംനല്ലരീതിയിൽ നിലനിർത്തുന്നതിനായിസഹായകരമാവും.
  • ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുകയും, അർഹരായവർക്ക്ധനസഹായംവിതരണംചെയ്ത്വരുകയുംചെയ്യുന്നു.
  • അപേക്ഷകൾ വകുപ്പിൽ പ്രവർത്തിക്കുന്നട്രാൻസ്ജെൻഡർ സെല്ലിൽ നേരിട്ട്നൽകാവുന്നതാണ്.

9.സ്വയംതൊഴിൽ ധനസഹായം

നിലവിൽ പലവിധത്തിലുള്ള വിവേചനങ്ങൾക്കും, അവകാശലംഘനങ്ങൾക്കും വിധേയരാകേണ്ടിവരുന്ന ട്രാൻസ്ജൻഡർ സമൂഹത്തിന് പ്രത്യേകപരിഗണനനൽകി സാമൂഹ്യപുന:രധിവാസം ഉറപ്പാക്കേണ്ടതുണ്ട്. ഇതിലേക്കായി ഇവർക്ക് സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ട്.
തൊഴിൽ സംരംഭംതുടങ്ങുന്നതിനായിഒരുവ്യക്തിക്ക് 50,000/- രൂപഎന്നരീതിയിലാണ്പദ്ധതിനടപ്പിലാക്കിയിട്ടുള്ളത്.
. ട്രാൻസ്ജെൻഡർ ഐ.ഡികാർഡ്നിർബന്ധമായുംഉണ്ടായിരിക്കണം.

  • മേൽവിലാസംതെളിയിക്കുന്നരേഖ (ഇലക്ഷൻ ഐ.ഡി/ആധാർ/ഡ്രൈവിംഗ്ലൈസൻസ് /പാസ്പോർട്ട്‌ /സി.ബി.ഒയുടെഅംഗത്വംതെളിയിക്കുന്നരേഖ (അംഗത്വനമ്പർ സഹിതം)
  • ബാങ്ക്പാസ്‌ ബുക്കിന്റെമുൻപേജിന്റെപകർപ്പ് (ബാങ്കിന്റെപേര്, ബ്രാഞ്ച്, IFSC ഉൾ പ്പെടുന്നത് )
  • ചെയ്യാനുദ്ദേശിക്കുന്നസ്വയംതൊഴിലിന്റെവിശദമായപ്രോജക്ട്പ്രൊപ്പോസൽ.
  • പ്രായപരിധി 18-നും 55-നുംമദ്ധ്യേ.

. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പ്രൊജക്റ്റിന്റെ വിശദമായ രൂപരേഖ സഹിതം സാമൂഹ്യ നീതിഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

10.ട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക്ഡ്രൈവിംഗ്പരിശീലനം

സംസ്ഥാനത്തെട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക്സ്വയംതൊഴിൽ കണ്ടെത്തിഉപജീവനമാർഗ്ഗംകണ്ടെത്തുന്നതിനായിഡ്രൈവിംഗ്പരിശീലനംനൽകുന്നപദ്ധതിസാമൂഹ്യനീതിവകുപ്പ്നടപ്പിലാക്കിവരുന്നു.

  • ഒരുജില്ലയിൽ 5 വീതംട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക്ഡ്രൈവിംഗ്പരിശീലനംനൽകാനാണ്പ്രാരംഭഘട്ടതീരുമാനം.
  • ഇതിൻ പ്രകാരം 14 ജില്ലകളിലുംഅപേക്ഷസ്വീകരിക്കുകയുംജില്ലാട്രാൻസ്ജെൻഡർ ജസ്റ്റിസ്‌ ബോർഡുകളുടെഅംഗീകാരത്തോടെഗുണഭോക്താക്കളുടെലിസ്റ്റ്തയ്യാറാക്കുകയുംചെയ്തിട്ടുണ്ട്.
  • 2018 മാർച്ച്മാസംതന്നെപരിശീലനപരിപാടിക്കുള്ളനടപടികൾ ആരംഭിച്ചുകഴിഞ്ഞു.
  • പ്രസ്തുതപദ്ധതിഎല്ലാജില്ലകളിലുംനടപ്പിലാക്കിവരുന്നു.
  • അപേക്ഷകൾ അതാത്ജില്ലാസാമൂഹ്യനീതിഓഫീസർക്ക്സമർപ്പിക്കേണ്ടതാണ്.

11.ട്രാൻസ്ജെൻഡർ ദമ്പതികൾ ക്ക്വിവാഹധനസഹായംനൽകുന്നപദ്ധതി

നിയമപരമായിവിവാഹംചെയ്തട്രാൻസ്ജെൻഡർ ദമ്പതികൾ ക്കാണ്ഈപദ്ധതിലഭ്യമാകുന്നത്.

  • 30,000/- രൂപയാണ്ധനസഹായമായിലഭ്യമാകുന്നത്.
  • വിവാഹശേഷം 6 മാസത്തിനുശേഷവുംഒരുവർഷത്തിനകവുംധനസഹായതിനായുള്ളഅപേക്ഷസമർപ്പിക്കേണ്ടതാണ്.
  • അപേക്ഷകരിൽ ഒരാൾ മാത്രംട്രാൻസ്ജെൻഡർ വ്യക്തിയാണെങ്കിലുംധനസഹായത്തിന്അർഹതഉണ്ടായിരിക്കുന്നതാണ്.

അപേക്ഷകൾ വകുപ്പിൽ പ്രവർത്തിക്കുന്നട്രാൻസ്ജെൻഡർ സെല്ലിൽ നേരിട്ട്നൽകാവുന്നതാണ്.

12. നൈപുണ്യവികസനപരിശിലനപരിപാടി

ട്രാൻസ്ജെൻഡർ വ്യക്തികൾ ക്ക് അവരുടെവിദ്യാഭ്യാസയോഗ്യതക്കും അഭിരുചിക്കും അനുസരിച്ചുള്ള തൊഴിൽ കണ്ടെത്തുന്നതിനുവേണ്ടിയാണ് പ്രസ്തുതപദ്ധതി ആവിഷ്കരിക്കുന്നത്. സർക്കാർ/സർക്കാരിതര ഏജൻസിമുഖേനപ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.

C. വയോജനങ്ങൾ

1. സായംപ്രഭാഹോംപദ്ധതി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തുന്നവയോജനപരിപാലനകേന്ദ്രങ്ങൾ ക്ക്അധികസൗകര്യങ്ങൾ കൊടുത്തുകൊണ്ട്അപ്ഗ്രേഡ്ചെയ്യുന്നസായംപ്രഭാഹോംപദ്ധതി
ബന്ധപ്പെട്ടപഞ്ചായത്ത്‌/ മുൻസിപ്പാലിറ്റി/ കോർപ്പറേഷനിലെ 60 വയസ്സ്കഴിഞ്ഞമുതിർന്നപൗരന്മാരെയാണ്ഗുണഭോക്താക്കളായിപരിഗണിക്കുന്നത്. കുറഞ്ഞത്‌ 20 ഗുണഭോക്താക്കൾ ക്കെങ്കിലുംഒരുസായംപ്രഭഹോമിലുടെസേവനംനൽകാവുന്നതാണ്.

  • 60 വയസ്സ്കഴിഞ്ഞവർക്ക് പഞ്ചായത്ത്‌ തലത്തിൽ പകൽ ഒത്തുകൂടുന്നതിന് സൗകര്യമൊരുക്കുക.
  • വൃദ്ധജനങ്ങൾക്ക്മാനസികശാരീരികഉല്ലാസത്തിന് ഉതകുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ സായംപ്രഭഭവനങ്ങളിൽ ഒരുക്കുക.
  • വൃദ്ധപരിപാലന നിയമങ്ങളെയും, മാനസികവുംശാരീരികവും ആരോഗ്യകരവുമായ വിഷയങ്ങളെയുംസംബന്ധിച്ച് ആഴ്ചയിൽ ഒരുദിവസം ഏതെങ്കിലുംനിയമവിദഗ്ദ്ധർ, പോലീസ്ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, സൈക്കോസോഷ്യൽ കൗൺ സിലർമാർ എന്നിവർ മുഖാന്തിരംക്ലാസുകൾ സംഘടിപ്പിക്കുക.
  • മാനസികശാരീരികഉല്ലാസത്തിന് ഉതകുന്നയോഗക്ലാസുകൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും സംഘടിപ്പിക്കുക.
  • ശാരീരികപരിരക്ഷയ്ക്കുആവശ്യമായമെഡിക്കൽ പരിശോധനകൃത്യമായകാലയളവുകളിൽ നടത്തുക.
  • പോഷകാഹാരക്കുറവുള്ളവൃദ്ധജനങ്ങൾക്ക് 2 നേരമെങ്കിലും പഞ്ചായത്തുകളുടെ സഹായത്തോടെഭക്ഷണം എത്തിച്ച് കൊടുക്കുക

2. മന്ദഹാസംപദ്ധതി

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളമുതിർന്നപൗരന്മാർക്ക്കൃത്രിമദന്തനിരസൗജന്യമായിവച്ചുപിടിപ്പിച്ചുകൊടുക്കുന്നമന്ദഹാസംപദ്ധതി

  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സുതികഞ്ഞവർ
  • പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കിൽ ഭാഗീകമായിനഷ്ടപ്പെട്ട്അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചുനീക്കേണ്ടഅവസ്ഥയിലുള്ളവർ.
  • കൃത്രിമപല്ലുകൾ വെയ്ക്കുന്നതിന്അനുയോജ്യമെന്ന്യോഗ്യതനേടിയദന്തിസ്റ്റ്നിശ്ചിതഫോറത്തിൽ സക്ഷ്യപ്പെടുതിയവർ.
  • ഒരാൾ ക്ക്‌ പരമാവധിലഭിക്കുന്നധനസഹായതുക 5,000/- രൂപയാണ്
  • എന്നാൽ ഭാഗീകമായിമാത്രംപല്ലുകൾ മാറ്റിവെയ്ക്കുന്നതിന്ഈപദ്ധതിയുടെആനുകുല്യംഅനുവദിക്കുന്നതല്ല.
  • ഓരോഘട്ടത്തിൽ 1500 ഗുണഭോക്താക്കളെതെരഞ്ഞെടുത്ത്പല്ലുകൾ നൽകാവുന്നതാണ്
  • അപേക്ഷകൾ നിർദ്ദിഷ്ടരേഖകളോടൊപ്പംഅതാത്ജില്ലാസാമൂഹ്യനീതിഓഫീസർക്ക്സമർപ്പിക്കേണ്ടതാണ്.

3. വയോ അമൃതംപദ്ധതി

സംസ്ഥാനത്തെ ഗവ.വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് ആയൂർവേദചികിത്സയുടെ പ്രയോജനംലഭ്യമാക്കുന്ന വയോ അമൃതം പദ്ധതി

4. വയോമധുരംപദ്ധതി

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള മുതിർന്നപൗരന്മാർക്ക്രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്കൃത്യമായും പതിവായും നിരീക്ഷിയ്ക്കുന്നതിന് ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്കുന്ന വയോമധുരം പദ്ധതി