Close

ഭൂജലവകുപ്പ്

ആമുഖം

ഭൂജലപര്യവേഷണത്തിനും ഭൂജലനിർമ്മിതികൾക്കും സർക്കാർ നിയോഗിച്ചിരിക്കുന്ന വകുപ്പാണ് ഭൂജലവകുപ്പ്. കൃഷിവകുപ്പിന്റെ ഭാഗമായി തുടങ്ങിയ ഈ വകുപ്പ് 1978 ൽ ആണ് സ്വതന്ത്രവകുപ്പായത്. ആരംഭകാലഘട്ടത്തിൽ ഈ വകുപ്പിന്റെ പ്രഥമപരിഗണന ജലസേചനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നെങ്കിലും കാലക്രമേണ ഗാർഹികവ്യവസായിക ആവശ്യങ്ങൾക്കും പരിഗണനനൽകി.

ആരംഭകാലം മുതൽ തന്നെ ഭൂജലവിനിയോഗവുമായി ബന്ധപ്പെട്ട വിവിധപ്രശ്നങ്ങൾ കൈകാര്യ ചെയ്തുവന്നിരുന്ന ഈ വകുപ്പ്, നിലവിൽ സംസ്ഥാനത്തിലെ ഇത്തരത്തിലുള്ള എല്ലാ വിധസേവനങ്ങളും നിർവ്വഹിക്കുന്ന മുഖ്യസേവന ദാതാവായി മാറിയിട്ടുണ്ട്. കൂടാതെ ഭൂജലവകുപ്പ് ചെറുകിട കുടിവെള്ള പദ്ധതികൾ, ഭൂജല സംപോഷണം, ഭൂജല സമ്പത്തിന്റെ ശരിയായ വിനിയോഗം, മേൽനോട്ടം എന്നീ പ്രവൃത്തികൾ നിർവ്വഹിക്കുന്നുണ്ട്. ഭൂജലവകുപ്പ് പ്രകൃതി ദുരന്തങ്ങൾ, വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയിൽ പ്രകൃതി ദുരന്ത നിവാരണസേനയുടെ നിർദ്ദേശപ്രകാരം സേവനം നൽകാറുണ്ട്.

പ്രവർത്തനങ്ങൾ

ഭൂജലവകുപ്പ് മലപ്പുറം ജില്ലാ ഓഫീസിൽ ഹൈഡ്രോജിയോളജി, എൻജിനീയറിംഗ്, ജിയോഫിസിക്സ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി വകുപ്പിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാനായി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

  • ഏതു തരത്തിലുള്ള ഭൂജലനിർമ്മിതിയാണ് ആവശ്യമെന്ന് നിർണ്ണയിക്കുന്നതിനായി ഹൈഡ്രോജിയോളജിക്കലും ജിയോഫിസിക്കലും ആയ സംവിധാനങ്ങൾ മുഖേന സ്ഥാന നിർണ്ണയം നടത്തുന്നു.
  • ശാസ്ത്രീയമായ കുഴൽകിണർ നിർമ്മാണം
  • കിണർ / കുഴൽകിണർ പമ്പിംഗ്ടെസ്റ്റ് / യീൽഡ്ടെസ്റ്റ്
  • കുഴൽകിണർ വൃത്തിയാക്കൽ / കിണറുകളുടെ ഡെവലപ്പിംഗ്
  • സർക്കാർ/അർദ്ധസർക്കാർ മേഖലയിൽ കൃത്രിമഭൂജല സംപോഷണത്തിനുവേണ്ടിയുള്ള സ്ഥലം തെരെഞ്ഞെടുപ്പും നടപ്പിലാക്കലും.
  • കുഴൽകിണറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഹാന്റ് പമ്പുകളുടെ റിപ്പയർ
  • ഭൂജലം അടിസ്ഥാനമാക്കിയുള്ള കുടിവെള്ള പദ്ധതികളുടെ നവീകരണം
  • DEAC യുടെകീഴിൽ ക്വാറികൾക്ക് പരിസ്ഥിതി ക്ലിയറൻസ് നൽകുന്നതിനായുള്ള ഹൈഡ്രോജിയോളജിക്കൽ പഠനങ്ങളുടെ നടത്തിപ്പ്
  • ഭൂജലംസംരക്ഷിക്കേണ്ടതിന്റെയും ക്രമീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നു.
  • വകുപ്പിലെ ജിയോളജിസ്റ്റുകളുടെ സേവനം ദുരന്തനിവാരണഅതോറിറ്റിയ്ക്ക് ആവശ്യാർത്ഥം നൽകൽ.
  • കേരളഭൂജലം ( നിയന്ത്രണവും ക്രമീകരണവും ) നിയമം 2002 നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ
  • പമ്പിംഗ് കിണറുകളുടെ രജിസ്ട്രേഷൻ
  • ഭൂജലം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യാവസായിക / ഇൻഫ്രാസ്ട്രക്ചർ ആവശ്യങ്ങൾക്ക് എൻ.ഒ.സി അനുവദിക്കൽ
  • അമിത ഭൂജല ചൂഷണവുമായി ബന്ധപ്പെട്ട പരാതികളിൻമേൽ അന്വേഷണം
  • ഭൂജല ഉപഭോഗം സംബന്ധിച്ച പരാതികളിൻ മേലുള്ള അന്വേഷണം
  • കുഴൽ കിണറുകളുടേയും ട്യൂബ്വെല്ലുകളുടേയും ഫിൽറ്റർപോയിന്റ വെല്ലുകളുടെയും നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടേയും റിഗ്ഗുകളുടേയും രജിസ്ട്രേഷൻ
  • സംസ്ഥാനത്തെ ഭൂജലത്തിന്റെ കണക്കെടുപ്പ്.
  • ഭൂജലപര്യവേഷണം
  • കൃത്രിമ ഭൂജലസംപോഷണ സംവിധാനങ്ങൾ നടപ്പിലാക്കിയതിനെ സംബന്ധിച്ചുള്ള വിലയിരുത്തൽ
  • വകുപ്പിലെ ശാസ്ത്രീയവും സാങ്കേതികവും ഭരണനിർവ്വഹണം സംബന്ധമായകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകൽ
  • ത്രിതല പഞ്ചായത്തുകൾക്കും സർക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റുള്ള ഏജൻസികൾക്കും ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതികൾക്കായുള്ള സ്ഥലത്തിന്റെ സ്ഥാനനിർണ്ണയത്തിനും നടത്തിപ്പിനും ആയിശാസ്തീയവും സാങ്കേതികവുമായുള്ള പഠനങ്ങൾ
  • ജില്ലാകളക്ടർ അനുമതിനൽകിയ MPLAD, MLASDF, ARWSS, BRW, SC Corpus Fund എന്നിവയ്ക്കായുള്ള ഭൂജലാധിഷ്ഠിത കുടിവെള്ളപദ്ധതികൾക്കായുള്ള സ്ഥലത്തിന്റെ സ്ഥാനനിർണ്ണയത്തിനും നടത്തിപ്പിനും ആയി ശാസ്തീയവും സാങ്കേതികവുമായുള്ള പഠനങ്ങൾ
  • ഭൂജലത്തെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ, റിപ്പോർട്ടുകൾ, വാർഷികപതിപ്പ് എന്നിവ തയ്യാറാക്കലും പ്രസിദ്ധീകരണവും
  • നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ(NHP)നടത്തിപ്പ്
  • ജില്ലയിലെ 58 നിരീക്ഷണ കിണറുകളിൽനിന്നും ജലനിരപ്പ്, ജലത്തിന്റെ ഗുണനിലവാരംഎന്നിവയുടെ ക്രമമായുള്ള നിരീക്ഷണം.
  • നീർത്തടം അടിസ്ഥാനമായ വാട്ടർബഡ്ജക്റ്റിംഗ് സിസ്റ്റത്തിന്റെ വികസനം
  • പർപ്പസ്ഡ്രിവൺസ്റ്റഡീസ്

സേവനങ്ങൾ

  • പൊതുജനങ്ങളുടേയും സർക്കാരിന്റെയും ഭൂജലംസംബന്ധിച്ച വ്യത്യസ്തങ്ങളായ ഉപഭോക്താക്കളുടെ ആവശ്യങ്ങളും മാനേജ്മെന്റ്സേവനങ്ങളും ഭൂജലവകുപ്പ് നൽകുന്നു.
  • ചിട്ടയായ ഹൈഡ്രോജിയോളജിക്കലും ജിയോഫിസിക്കലുമായ അന്വേഷണത്തിലൂടെ ഭൂജലലഭ്യതയും കിണർ നിർമ്മാണ സാധ്യതയും ഒരു പ്രത്യേകസ്ഥലത്ത് പ്രത്യേക ആവശ്യത്തിനുവേണ്ടിയോ വീട്ടാവശ്യത്തിനുവേണ്ടിയോ ജലവിതരണപദ്ധതികൾക്കുവേണ്ടിയോ ഭൂവകുപ്പ് ശാസ്ത്രീയമായി പഠനം നടത്തുന്നു
  • ഫീൽഡ് പഠത്തിനു വേണ്ടിയുള്ള ഭൂജല പ്രോസ്പെക്ട്സ്മാപ്പ്, മാപ്പിംഗ്ഡിവൈസ്, റസിസ്റ്റിവിറ്റിമീറ്റർ, ജി.പി.എസ്., തുടങ്ങിയവയിൽ വകുപ്പ് സുസജ്ജമാണ്.
  • കുഴൽകിണർ നിർമ്മാണത്തിനായി ഡി.റ്റി.എച്ച്. യൂണിറ്റോടു കൂടിയ ഡ്രില്ലിംഗ്വിങ്ങ് സജ്ജീകരിച്ചിരിക്കുന്നു.
  • കാർഷികാവശ്യങ്ങൾക്ക് 50% സബ്സിഡിനൽകിക്കൊണ്ടും പരിമിതമായ പൊതുജലവിതരണ പദ്ധതി സ്വന്തം ഫണ്ടിൽനിന്നും വകുപ്പ് ഏറ്റെടുത്ത് നൽകുന്നു
  • വകുപ്പിലെ ഉദ്യോഗസ്ഥർ മേൽപറഞ്ഞ ജോലികൾക്ക്മേൽ നോട്ടം വഹിക്കുകയും പമ്പിംഗിനായുള്ള സാങ്കേതിക ഉപദേശംനൽകുകയും ആഫ്റ്റർകെയർസെർവ്വീസ് ഉറപ്പുനൽകുകയും ചെയ്യുന്നു.
  • സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് ചാർജ്ജ് ഈടാക്കാതെതന്നെ കൃത്രിമ ഭൂജലപരിപോഷണപദ്ധതികൾക്കായുള്ള സഹായവും സാങ്കേതിക ഉപദേശവും വകുപ്പ് നൽകുന്നു.
  • വ്യക്തികൾക്കും പൊതുജലവിതരണപദ്ധതികൾക്കും വ്യാവസായികവും ഇൻഫ്രാസ്ട്രക് ചർപ്രോജക്ടിനും കിണറുകളുടെ യീൽഡ്ടെസ്റ്റിനായി പമ്പിംഗ്ടെസ്റ്റ്യൂണിറ്റിനെ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നു.
  • വകുപ്പിലെ ഉദ്യോഗസ്ഥർ മാസ് അവയർനെസ് പ്രോഗ്രാം പരിശീലനങ്ങൾ, വർക്ഷോപ്പുകൾ എന്നിവ യിലൂടെ അറിവ് പൊതുജനങ്ങളിൽ എത്തിക്കുന്നു.

1.ഭൂജലസർവ്വേ

ക്രമനമ്പർ സേവനങ്ങൾ നിലവിലുള്ളനിരക്ക് ആവശ്യമായരേഖകൾ റിമാർക്സ്
a) വ്യക്തികൾക്ക് ( കൃഷിക്കോവീട്ടാവശ്യത്തിനോ) Rs.585/- നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ, നികുതിശീട്ടിന്റെ പകർപ്പ്,കൈവശാവകാശസർട്ടിഫിക്കറ്റ്
b) ജല വിതരണ പദ്ധതികൾക്കായിസ്ഥാപനങ്ങൾക്കുംത്രിതലപഞ്ചായത്തുകൾക്കും Rs.1935/- നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ, അതാത്സ്ഥാപനങ്ങളിൽനിന്നും ഈ പ്രോജക്റ്റിനുള്ള റഫറൽ ലെറ്റർ
c) വ്യവസായങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും Rs.3860/- നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷനികുതി ,ശീട്ടിന്റെപകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്നും എൻ.ഒ.സി, ബിൽഡിംഗ് പെർമിറ്റ് എന്നിവ

2.ഡ്രില്ലിംഗ്(DTHഡ്രില്ലിംഗ്)

ക്രമനമ്പർ സേവനങ്ങൾ നിലവിലുള്ളനിരക്ക് ആവശ്യമായരേഖകൾ റിമാർക്സ്
a) 4”വ്യാസമുള്ളബോർവെൽ Rs.390രൂപ/മീറ്റർ + പൈപ്പിന്റെവില കുഴൽകിണർ നിർമ്മാണത്തിനായി കൃഷിഓഫീസറുടെ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി ചെറുകിട/മാർജിനൽകർഷകർക്ക് 50% സബ്സിഡിനൽകുന്നു. (ഡിപ്പാർട്ട്മെന്റ്റിഗ് എത്തിച്ചേരുന്ന സ്ഥലങ്ങളിൽ)
b) 6”വ്യാസമുള്ളബോർവെൽ Rs.665രൂപ/മീറ്റർ + പൈപ്പിന്റെവില

3.നിലവിലുള്ളകിണർ / കുഴൽകിണർ വൃത്തിയാക്കുന്നതിന്

ക്രമനമ്പർ സേവനങ്ങൾ നിലവിലുള്ളനിരക്ക് ആവശ്യമായരേഖകൾ റിമാർക്സ്
a) കുഴൽകിണർ വൃത്തിയാക്കുന്നതിന്മിനിമം 5790/-രൂപ (കമ്പ്രസറിന്മണിക്കൂറിന് 790/-രൂപ)
b) പമ്പിംഗ് ടെസ്റ്റ് പമ്പ്സെറ്റും ജനറേറ്ററും വാടകയ്ക്ക് എടുക്കുന്നതിന് ഡിപ്പാർട്ട്മെന്റ് നിർണ്ണയിച്ച ചാർജ്ജ് + 40% OverHead Charge

ഉപകരണങ്ങളുടെ വാടക നിരക്ക്

ക്രമനമ്പർ സേവനങ്ങൾ നിലവിലുള്ളനിരക്ക് ആവശ്യമായരേഖകൾ റിമാർക്സ്
a) ഡീസൽ ജനറേറ്റർ സെറ്റ് മണിക്കൂറിന് 970/-രൂപ മിനിമം Rs.4850/ദിവസം
b) 10 HPവരെയുള്ള വൈദ്യുതിപമ്പ് 100രൂപ പ്രതിമണിക്കൂർ
c) 10 HPമുതൽ 25 HP വരെയുള്ള വൈദ്യുതിപമ്പ് 170രൂപ പ്രതിമണിക്കൂർ
d) 25 HPയ്ക്ക് മുകളിലുള്ള വൈദ്യുതിപമ്പ് 255രൂപ പ്രതിമണിക്കൂർ

6.ഡാറ്റാ വ്യൂപനത്തിനുള്ള പ്രൈസിംഗ് സ്റ്റേറ്റ്മെന്റ്

ക്രമനമ്പർ സേവനങ്ങൾ നിലവിലുള്ളനിരക്ക് ആവശ്യമായരേഖകൾ റിമാർക്സ്
a) നിരീക്ഷണ കിണറുകളിൽനിന്നുള്ള ജലനിരപ്പ് ഡാറ്റ /ബ്ലോക്ക്/വർഷം Rs.695+cost of CD/Floppy, എന്നിവയുടെ വിലയും delivery നിരക്കുകളും
b) നിരീക്ഷണ കിണറുകളിൽ നിന്നുള്ള ജലനിരപ്പ്ഡാറ്റ /പഞ്ചായത്ത്/വർഷം Rs.415+cost of CD/Floppy,
എന്നിവയുടെ വിലയും delivery നിരക്കുകളും
c) നിരീക്ഷണ കിണറുകളിൽനിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാര ഡാറ്റ /ബ്ലോക്ക്/വർഷം Rs.695+cost of CD/Floppy,എന്നിവയുടെ വിലയും delivery നിരക്കുകളും

ഓഫീസ്അഡ്രസ്സ്:

ജില്ലാഓഫീസർ,
ജില്ലാഓഫീസ്, മലപ്പുറം
ഭൂജലവകുപ്പ്, ബി 1 ബ്ലോക്ക്,
സിവിൽസ്റ്റേഷൻ,
മലപ്പുറം – 676 505
ഫോൺനമ്പർ : 0483 2731450
മെയിൽ: gwdmpm@gmail.com