Close

ജില്ലാ മൃഗ സംരക്ഷണം

വിലാസം

ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ജില്ലാ മൃഗസംരക്ഷണ ഓഫീസ്,
സിവിൽ സ്റ്റേഷൻ
മലപ്പുറം.
ഫോൺ നമ്പർ- 0483 – 2734917

ഞങ്ങളുടെ ദൗത്യം

  1. മൃഗസംരക്ഷണ വകുപ്പ് ആവിഷ്‌കരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുക.
  2. ജില്ലാ / ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുക
  3. ജില്ലയിലെ വിവിധ മൃഗസംരക്ഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക
  4. ജില്ലയിലെ വിവിധ മൃഗസംരക്ഷണ സ്ഥാപനങ്ങളുടെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടം നിർവഹിക്കുക
  5. ജില്ലാ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക.

ഞങ്ങളുടെ കടമ

  1. മേൽ വിവരിക്കുന്ന ദൌത്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
  2. ഈ സ്ഥാപനത്തിന് കീഴിൽ വരുന്ന ജില്ലയിലെ ഉപസ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക
  3. ജില്ലയിലെ മൃഗചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വാക്സിനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ യഥാസമയം വിതരണം ചെയ്യുക
  4. ഈ സ്ഥാപനം നേതൃത്വം നൽകുന്ന പദ്ധതികളെ സംബന്ധിച്ച കർമ്മപദ്ധതി, ലക്ഷ്യങ്ങൾ എന്നിവ തയ്യാറാക്കി നടപ്പിലാക്കുകയും അവയുടെ പ്രവർത്തന പുരോഗതി പ്രതിമാസം വിലയിരുത്തുകയും ചെയ്യുക.
  5. ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുക
  6. ഈ സ്ഥാപനത്തിലേയോ ഉപസ്ഥാപനത്തിലേയോ ജീവനക്കാരെ സംബന്ധിച്ചോ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ചോ ലഭിക്കുന്ന പൊതുജന പരാതികളിൽ ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുകയും ആയതിനു സാധ്യമാകാത്ത പക്ഷം കാര്യകാരണ സഹിതം പരാതിക്കാരെ അറിയിക്കുകയും ചെയ്യുക.
  7. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ ഏകോപിപ്പിക്കുക

ജില്ലാ വെറ്ററിനറി കേന്ദ്രം

ഞങ്ങളുടെ ദൗത്യം

  1. വെറ്ററിനറി സേവന രംഗത്ത് ജില്ലാതല റഫറൽ കേന്ദ്രമായി പ്രവർത്തിക്കുക
  2. സ്ഥാപനത്തിന്റെ അധികാരപരിധിയുലുള്ള പ്രദേശത്തെ പക്ഷിമൃഗാദികളുടെ ചികിത്സയും രോഗപ്രതിരോധ നടപടികളും നിർവ്വഹിക്കുക.
  3. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക
  4. വകുപ്പ് നേരിട്ടും ത്രിതല പഞ്ചായത്തുകൾ വഴിയും നടപ്പിലാക്കുന്ന പദ്ധതികൾ സുതാര്യമായും സമയബന്ധിതമായും നടപ്പിലാക്കുക.

ഞങ്ങളുടെ പ്രവർത്തന സമയം

സാധാരണ ദിവസം : രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ രാത്രി ഷിഫ്റ്റായി പ്രവർത്തിക്കുന്നു.
ഞായറാഴ്ച : രാവിലെ 9 മണി മുതൽ 12 മണിവരെ
മറ്റ് അവധി ദിവസം : രാവിലെ 9 മണി മുതൽ 1 മണിവരെ

ഞങ്ങളുടെ കടമ

  1. പക്ഷിമൃഗാദികളുടെ ചികിത്സ ഏറ്റെടുക്കുക
  2. ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ വരുന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക
  3. ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുക
  4. സർക്കാർ നിബന്ധനകൾക്ക് വിധേയമായി കന്നുകാലികൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പുകൾ കാര്യക്ഷമമായി നടപ്പിലാക്കുക
  5. പശു, എരുമ, ആട് എന്നിവയുടെ പ്രജനനത്തിനും വർഗ്ഗഗുണം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നിർദ്ദേശാനുസൃതമായി കൃത്രിമ ബീജാധാന സൌകര്യം ലഭ്യമാക്കുക.
  6. മൃഗങ്ങൾക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയകൾ ചെയ്തു കൊടുക്കുക
  7. ഓരോ ഷിഫ്റ്റിലും ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർമാരുടെ പേരു വിവരം പ്രദർശിപ്പിക്കും.
  8. ഈ സ്ഥാപനത്തോടനുബന്ധിച്ചുള്ള ക്ലിനിക്കൽ ലബോറട്ടറി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക. ജില്ലയിലെ മറ്റു മൃഗചികിത്സാകേന്ദ്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാംപിളുകൾ പരിശോധിച്ച് ഫലം നൽകുക
  9. ആവശ്യമായ പ്രദേശങ്ങളിൽ ക്യാപ് ഡിസ്പെൻസറികൾ സംഘടിപ്പിക്കുക
  10. കന്നുകാലികളെയും പക്ഷികളെയും ഇന്ഷ്വർ ചെയ്യുന്നതിനുള്ള സൌകര്യങ്ങൾ ലഭ്യമാക്കുക.
  11. ഇൻഷ്വുറൻസ് ആനുകൂല്യങ്ങൾ കർഷകർക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിക്കുക
  12. ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി മറ്റു സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക.
  13. വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കുക.
  14. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രൊജക്ട് റിപ്പോർട്ട് ഉൾപ്പെടെയുള്ള സാങ്കേതിക സഹായം ലഭ്യമാക്കുക.
  15. എസ്.പി.സി.എ യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

പരാതി പരിഹാരം

ഈ സ്ഥാപനത്തിന്റെ പ്രവർത്തനം, സേവനം എന്നിവയെ സംബന്ധിച്ച പരാതികൾ ആദ്യം ചീഫ് വെറ്ററിനറി ഓഫീസർക്ക് നൽകേണ്ടതും അതിൻമേൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ലാ മൃഗസംരക്ഷണ ആഫീസർക്ക് നൽകേണ്ടതുമാണ്. പരാതി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് വരെ നൽകാം.

ഞങ്ങളുടെ മേൽവിലാസം

ചീഫ് വെറ്ററിനറി ഓഫീസർ
ജില്ലാ വെറ്ററിനറി കേന്ദ്രം,
മലപ്പുറം.
ഫോൺ നമ്പർ- 0483 – 2736696

വെറ്ററിനറി പോളിക്ലിനിക്ക്

ഞങ്ങളുടെ ദൌത്യം

  1. ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിലുള്ള പ്രദേശത്തെ പക്ഷിമൃഗാദികളുടെ ആര്യോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക.
  2. വെറ്ററിനറി സേവന രംഗത്ത് താലൂക്ക്തല റഫറൽ കേന്ദ്രമായി പ്രവർത്തിക്കുക.
  3. വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ നടത്തുക
  4. പദ്ധതി നിർവഹണം സുതാര്യമായും സമയബന്ധിതമായും നടപ്പിലാക്കുക.
  5. വെറ്ററിനറി ഹോസ്പിറ്റൽ, വെറ്ററിനറി ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളുടെ റഫറൽ കേന്ദ്രമായി പ്രവർത്തിക്കുക.

ജീവനക്കാർ

  1. സീനിയർ വെറ്ററിനറി സർജൻ : 1
  2. വെറ്ററിനറി സർജൻ : 1
  3. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ : 1
  4. എൽ.ഡി.ക്ലാർക്ക് : 1
  5. ലബോറട്ടറി ടെക്നീഷ്യൻ : 1
  6. അറ്റന്റ്‌റർ : 2
  7. പാർട്ട് ടൈം സ്വീപ്പർ : 1
  8. ഡ്രൈവർ : 1

പ്രവർത്തന സമയം

സാധാരണ ദിവസം : രാവിലെ 9 മണി മുതൽ 1 മണി വരെ ഉച്ചക്ക് ശേഷം 2 മണിമുതൽ 3 മണി വരെ.
ഞായറാഴ്ച : രാവിലെ 9 മണി മുതൽ 12 മണിവരെ
മറ്റ് അവധി ദിവസം : രാവിലെ 9 മണി മുതൽ 1 മണിവരെ

ഞങ്ങളുടെ കടമ

  1. പക്ഷിമൃഗാദികളുടെ ചികിത്സ ഏറ്റെടുക്കുക
  2. രോഗ പ്രതിരോധ കുത്തിവെയ്പുകൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി പക്ഷിമൃഗാദികൾക്ക് കാര്യക്ഷമമായി നടപ്പിലാക്കുക
  3. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ മൃഗസംരക്ഷണ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുക
  4. പശു, എരുമ, ആട് എന്നിവയുടെ പ്രജനനത്തിനും വർഗ്ഗഗുണം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നിർദ്ദേശാനുസൃതമായി കൃത്രിമ ബീജാധാന സൌകര്യം ലഭ്യമാക്കുക.
  5. ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ പകർച്ചവ്യാധികൾക്കെതിരെ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിനാക്കുക
  6. പക്ഷിമൃഗാദികളെ ഇൻഷ്വർ ചെയ്യുകയും, അവയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യുക.
  7. ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി മറ്റ് സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക.
  8. കന്നുകാലുകളിലെ വന്ധ്യതാ നിവാരണത്തിനായി വന്ധ്യതാ നിവാരണ ക്യാമ്പുകൾ, ഗോരക്ഷാ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക.
  9. ഈ സ്ഥാപനത്തോടനുബന്ധിച്ച് ക്ലിനിക്കൽ ലബോറട്ടറി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക.
  10. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ താലൂക്ക് തലത്തിൽ ഏകോപിപ്പിക്കുക.
  11. സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പ്രൊജക്ട് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള സാങ്കേതിക സഹായം ലഭ്യമാക്കുക
  12. ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.

പരാതിപരിഹാരം

ഈ സ്ഥാപനത്തിന്റെ പ്രവർത്തനം, സേവനം എന്നിവയെ സംബന്ധിച്ച പരാതികൾ ആദ്യം സീനിയർ വെറ്ററിനറി സർജനും, അതിൻമേൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ലാ മൃഗസംരക്ഷണ ആഫീസർക്കും പരാതി നൽകേണ്ടതാണ്.

ഇവിടെയും പരിഹാരം ഉണ്ടായില്ലെങ്കിൽ വകുപ്പ് ഡയറക്ടർക്ക് പരാതി കൊടുക്കാവുന്നതാണ്.

വെറ്ററിനറി ഹോസ്പിറ്റൽ / വെറ്ററിനറി ഡിസ്പെൻസറി

ഞങ്ങളുടെ ദൌത്യം

  1. ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിലുള്ള പ്രദേശത്തെ പക്ഷി മൃഗാദികളുടെ ചികിത്സയും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും നടത്തുക.
  2. വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
  3. കന്നുകാലികൾക്കുള്ള പ്രജനന സൌകര്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുക.
  4. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ പഞ്ചായത്തു തലത്തിൽ ഏകോപിപ്പിക്കുക

ആശുപത്രി ജീവനക്കാർ

  1. സീനിയർ വെറ്ററിനറി സർജൻ / വെറ്ററിനറി സർജൻ : 1
  2. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ : 1
  3. അറ്റന്റ്‌റർ : 1
  4. പാർട്ട് ടൈം സ്വീപ്പർ : 1

പ്രവർത്തന സമയം

സാധാരണ ദിവസം : രാവിലെ 9 മണി മുതൽ 1 മണി വരെ ഉച്ചക്ക് ശേഷം 2 മണിമുതൽ 3 മണി വരെ .
ഞായറാഴ്ച :രാവിലെ 9 മണി മുതൽ 12 മണിവരെ
മറ്റ് അവധി ദിവസം : രാവിലെ 9 മണി മുതൽ 1 മണിവരെ

ഞങ്ങളുടെ കടമ

  1. പക്ഷിമൃഗാദികളുടെ ചികിത്സ ഏറ്റെടുക്കുക
  2. പക്ഷിമൃഗാദികൾക്ക് രോഗ പ്രതിരോധ കുത്തിവെയ്പുകൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കാര്യക്ഷമമായി നടപ്പിലാക്കുക
  3. പശു, എരുമ, ആട് എന്നിവയുടെ പ്രജനനത്തിനും വർഗ്ഗഗുണം മെച്ചപ്പെടുത്തുന്നതിനും കൃത്രിമ ബീജാധാന സൌകര്യം ലഭ്യമാക്കുക.
  4. ഈ സ്ഥാപനത്തിന്റെ അധികാരപരിധിയിൽ പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുന്ന സമയത്ത് രോഗപ്രതിരോധ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുക
  5. കന്നുകാലികളെയും പക്ഷികളെയും ഇൻഷ്വർ ചെയ്യുന്നതിനുള്ള സൌകര്യം കർഷകന് ലഭ്യമാക്കുക.
  6. ഇൻഷ്വുറൻസ് ആനുകൂല്യവുമായി ബന്ധപ്പെട്ട രേഖകൾ കർഷകന് സമയബന്ധിതമായി ലഭ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
  7. ജന്തുജന്യരോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ മറ്റ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടുകൂടി നടപ്പിലാക്കുക.
  8. കന്നുകാലികളിലെ വന്ധ്യതാ നിവാരണത്തിനായി വന്ധ്യതാ നിവാരണ ക്യാമ്പുകൾ ഗോരക്ഷാ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുക.v
  9. മൃഗസംരക്ഷണ മേഖലയെ സംബന്ധിച്ച വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുക.
  10. സ്വയംതൊഴിൽ രംഗത്ത് കർഷകർക്ക് ആവശ്യമായ പ്രൊജക്ട് റിപ്പോർട്ടുകൾ ഉൾപ്പടെ സഹായം നൽകുക.
  11. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ മൃഗസംരക്ഷണ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുക.

പരാതി പരിഹാരം

ഈ സ്ഥാപനത്തിന്റെ പ്രവർത്തനം, സേവനം എന്നിവയെ സംബന്ധിച്ച പരാതികൾ ആദ്യം ആശുപത്രിയിലെ ഡോക്ടർക്കും, അതിൻമേൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ലാ മൃഗസംരക്ഷണ ആഫീസർക്കും പരാതി നൽകേണ്ടതാണ്.

ഉർജ്ജിത കന്നുകാലി വികസന പദ്ധതി – ഉപകേന്ദ്രം

ഞങ്ങളുടെ ദൌത്യം

  1. കൃത്രിമ ബീജ സങ്കലന പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കുക
  2. കന്നുകാലികൾക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂക്ഷകൾ നൽകുക
  3. വിദഗ്ദ്ധ ചികിത്സയ്ക്കായി വെറ്ററിനറി ഹോസ്പിറ്റലൽ / വെറ്ററിനറി ഡിസ്പെൻസറിയിലേയ്ക്ക് റഫർ ചെയ്യുക

ആശുപത്രി ജീവനക്കാർ

  1. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ : 1
  2. താൽക്കാലിക ജീവനക്കാർ : 1

പ്രവർത്തന സമയം

സാധാരണ ദിവസം :രാവിലെ 9 മണി മുതൽ 1 മണി വരെ , ഉച്ചക്ക് ശേഷം 2 മണിമുതൽ 3 മണി വരെ.
ഞായറാഴ്ച :രാവിലെ 9 മണി മുതൽ 12 മണിവരെ.
മറ്റ് അവധി ദിവസം :രാവിലെ 9 മണി മുതൽ 1 മണിവരെ.

(എല്ലാ ദിവസവും രാവിലെ 9 മണിമുതൽ 10 മണി വരെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കർഷക ഭവനങ്ങൾ സന്ദർശിച്ച് കന്നുകാലികളുടെ എണ്ണം, പാൽ, ഉൽപാദനം, കന്നുകുട്ടി ജനനം, തുടങ്ങിയ കണക്കുകൾ പരിശോധിക്കുന്നു.)

ഞങ്ങളുടെ കടമ

    1. പശുക്കൾക്കും, എരുമകൾക്കും കൃത്രിമ ബീജാധാന സൌകര്യം ലഭ്യമാക്കുക.
    2. ഈ കേന്ദ്രത്തിൽ ലഭ്യമായിട്ടുള്ള ബീജമാത്രകളുടെ വിശദാംശങ്ങൾ എഴുതി പ്രദർശിപ്പിക്കുക.
    3. കൃത്രിമ ബീജ സങ്കലനം നടത്തപ്പെട്ട ഉരുക്കളിൽ മൂന്ന് മാസത്തിനു ശേഷം ഗർഭപരിശോധന നടത്തുക.
    4. തുടർച്ചയായി 3 കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭം ധരിക്കാത്ത ഉരുക്കളെ ചികിത്സയ്ക്കായി സമീപത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേയ്ക്കോ, വെറ്ററിനറി ഡിസ്പെൻസറിയിലേയ്ക്കോ, റഫർ ചെയ്യുക
    5. ചികിത്സയ്ക്കായി ഉരുക്കളെ സമീപത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേയ്ക്കോ, വെറ്ററിനറി ഡിസ്പെൻസറിയിലേയ്ക്കോ, റഫർ ചെയ്യുക
    6. വകുപ്പിൽ നിന്നും ലഭ്യമാകുന്ന മരുന്നുകൾ കർഷകർക്ക് വിതരണം ചെയ്യുക.
    7. പുൽകൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
    8. പഞ്ചായത്തുതല മൃഗസംരക്ഷണ പദ്ധതികളുടെ നടത്തിപ്പിൽ വെറ്ററിനറി സർജനെ സഹായിക്കുക.
    9. വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ / കർഷക ചർച്ചാ ക്ലാസുകൾ നടത്തുക.

പരാതി പരിഹാരം

ഈ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം, ഇവിടെ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവയെ സംബന്ധിച്ച പരാതികൾ ഊർജ്ജിത കന്നുകാലി വികസന പദ്ധതി അസിസ്റ്റന്റ് പ്രൊജക്ട് ആഫീസർക്ക് നൽകാവുന്നതാണ്.

മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന സ്‌കീമുകൾ

ഗ്രാമീണ സമ്പത്ത വ്യവസ്ഥയിൽ അവിഭാജ്യ ഘടകവും ഗ്രാമീണ ജനതയുടെ ജീവനോപാധിയുമാണ് മൃഗസംരക്ഷണ മേഖല. ജന്തുജന്യ ഉത്പ്പന്നങ്ങളായ പാൽ, മുട്ട, മാംസം എന്നിവയുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. കാർഷിക അനുബന്ധ മേഖല എന്ന നിലയിൽ നിന്നും സ്വതന്ത്ര കാർഷിക വൃത്തി എന്ന നിലയിലേയ്ക്ക് മൃഗസംരക്ഷണം മാറികഴിഞ്ഞു. 1956-ൽ സംസ്ഥാനത്ത് സ്ഥാപിതമായ മൃഗസംരക്ഷണ വകുപ്പ്, മൃഗ പക്ഷി പരിപാലന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ജന്തുജാലങ്ങളുടെ ആരോഗ്യ സംരക്ഷണം, രോഗ നിയന്ത്രണം, ഉൽപ്പന്നങ്ങളുടെ വിപണനം, ബയോളജിക്കൽ നിർമ്മാണം, കർഷകർക്കുള്ള പരിശീലന പരിപാടികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വകുപ്പിന് സംസ്ഥാനത്ത് പഞ്ചായത്തുകൾ തോറും സുശക്തമായ നിർവ്വഹണ ശൃംഖലയുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ പത്ത് ശതമാനം ഈ മേഖല പ്രദാനം ചെയ്യുന്നു. INAPH, GEO TAGGING തുടങ്ങിയ നൂതന വിവരണ ശേഖരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്ന വകുപ്പ് കർഷക ക്ഷേമ പദ്ധതികളിൽ ദേശീയതലത്തിൽ ശ്രദ്ധ നേടികഴിഞ്ഞു.
മലപ്പുറം ജില്ലയിൽ 90 ശതമാനം ജനങ്ങളും മാംസാഹാര പ്രിയരാണ്. മാംസത്തിന്റെയും കോഴിമുട്ടയുടെയും ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം മേഖലയിലെ സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഒരുകൂട്ടം പുതുസംരംഭകർ ജില്ലയിൽ ഉയർന്നുവന്നിട്ടുണ്ടെന്നത് ആശാവഹമാണ്. ജില്ലയില് മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് പരമ്പരാഗത കർഷകരെ നിലനിർത്തുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും, പുതിയ സാങ്കേതിക വിദ്യകളെ പ്രവർത്തന മേഖലകളിൽ എത്തിക്കുകയും, പക്ഷികളുടെ ഉത്പ്പാദന വിപണന സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും, കർഷകർ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഗവേഷണവും വികസന പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുക വഴി കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പ്രകടമായ മുന്നേറ്റങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. കൃത്യമായ ദിശാബോധവും സഹായങ്ങളും നൽകി ഉത്പാദനവും, വിതരണവും, സംഭരണവും നടത്താൻ കർഷകരെ സജ്ജരാക്കുക എന്ന സമീപനം ആഭ്യന്തര ഉത്പ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

സ്‌കൂൾ പൌൾട്രി ക്ലബ്

94 (സർക്കാർ / എയ്ഡഡ്/യു.പി./ഹൈസ്‌കൂൾ) സ്‌കൂളുകളെയാണ് ഈ പദ്ധതിക്ക് വേണ്ടി തെരഞ്ഞെടുത്തത്. 46 മുതൽ 60 വരെ പ്രായം വരുന്ന 5 കോഴിക്കുഞ്ഞുങ്ങൾ ഒരു വിദ്യാർത്ഥിക്ക് എന്ന നിരക്കിൽ ഒരു സ്‌കൂളിൽ നിന്ന് തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്കാണ് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. വർദ്ധിച്ചു വരുന്ന ആവശ്യത്തിനൊപ്പം മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കുക, കുട്ടികളിൽ മൃഗപരിപാലനത്തിന്റെ ഉത്സാഹം ജനിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ വെറ്ററിനറി സർജൻ / സീനിയർ വെറ്ററിനറി സർജൻ എന്നിവരാണ് ഈ പദ്ധതിയുടെ നോഡൽ ഓഫീസർ

താറാവ് വളർത്തൽ കേന്ദ്രങ്ങളുടെ രൂപീകരണം

51 മുതൽ 60 ദിവസം പ്രായം വരുന്ന പത്ത് താറാവ് കുഞ്ഞുങ്ങളെ ജില്ലയിലെ തെരഞ്ഞെടുത്ത 200 താറാവ് കർഷകർക്ക് നൽകാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. താറാവ് കൃഷിയിൽ താൽപ്പര്യവും വളർത്താനുള്ള സ്ഥലവും സാഹചര്യവുമുള്ള കർഷകരെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ താറാവ് കൃഷി മെച്ചപ്പെടുത്തുക, ആവശ്യത്തിന് താറാവ് മുട്ടയും, മാംസവും ഉത്പ്പാദിപ്പിക്കുക അങ്ങനെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. അതാത് പഞ്ചായത്തിലെ വെറ്ററിനറി സർജൻ / സീനിയർ വെറ്ററിനറി സർജനാണ് ഈ പദ്ധതിയുടെ നോഡൽ ഓഫീസർ

പട്ടണ പ്രദേശങ്ങളിൽ കൂടുകളിൽ കോഴികളെ വളർത്താനുള്ള പദ്ധതി

ഗുണമേന്മയുള്ള 10 മുട്ടക്കോഴികൾ ഉൾപ്പെടുന്ന 50 യൂണിറ്റുകളാണ് ഈ പദ്ധതിക്കായി മലപ്പുറം മുനിസിപ്പാലിറ്റിയിൽ നിന്നും 2019-20-ൽ തെരഞ്ഞെടുത്തത്. കുടിവെള്ളത്തിനും തീറ്റയ്ക്കും, മുട്ട ശേഖരണത്തിനുമെല്ലാം ഓട്ടോമാറ്റിക് സംവിധാനമുള്ള കൂടുകളാണ് പദ്ധതിയിലൂടെ നൽകുന്നത്. വളരെ കുറച്ച് മാത്രം സ്ഥല സൌകര്യമുള്ള പട്ടണ പ്രദേശങ്ങളിലും കോഴി വളർത്തൽ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതാത് പഞ്ചായത്തിലെ വെറ്ററിനറി സർജൻ / സീനിയർ വെറ്ററിനറി സർജനാണ് ഈ പദ്ധതിയുടെ നോഡൽ ഓഫീസർ

മിനി ഡയറി യൂണിറ്റിന്റെ ആധുനിക വൽക്കരണം, കറവ യന്ത്രങ്ങൾ വാങ്ങിക്കുന്നതിനുള്ള ധനസഹായം

ജില്ലയിലെ ക്ഷീര കർഷകരിൽ നിന്നും അഞ്ചോ അധിലധികമോ പശുക്കളെ വളർത്തുന്ന പത്തു പേരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഈ പ്ദധതിയിലൂടെ വൃത്തിയും വേഗത്തിലുമുള്ള പാൽ ഉൽപ്പാദനത്തിനും പശുക്കളുടെ ആരോഗ്യ മികവിനും ഊന്നൽ നൽകാൻ കഴിയും.

വാണിജ്യാടിസ്ഥാനത്തിൽ ആട് വളർത്തുന്നതിനുള്ള പരിശീലനം

ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത കർഷകർക്ക് നാലു ദിവസത്തെ പരിശീലന പരിപാടികളിലൂടെ ശാസ്ത്രീയമായി വാണിജ്യാടിസ്ഥാനത്തിൽ ആടുകളെ വളർത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വിപുലീകരിക്കുന്നു. പരിശീലന പരിപാടി എ..പി.ഒ, ആർ,എ.എച്ച്.സി ആതവനാടിന്റെ മേൽനോട്ടത്തിൽ നടത്തി.

താലൂക്ക്തല സംരംഭകത്വ മീറ്റ്

ജില്ലയിലെ കർഷകർക്ക് നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്താനും ശാസ്ത്രീയമായ പരിപാലനത്തിലൂടെ എങ്ങനെ വാണിജ്യാടിസ്ഥാനത്തിൽ ഈ മേഖലയെ നേട്ടത്തിൽ എത്തിക്കാം എന്നതിനെക്കുറിച്ചും രണ്ട് സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബ്ലോക്ക്തല വിജ്ഞാനവ്യാപന പരിപാടി

2019-20 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 14 ബ്ലോക്ക്തല വിജ്ഞാനവ്യാപന പരിപാടികളാണ് നടപ്പിൽ വരുത്തുന്നത്. ഇത്തരം പരിപാടികളിൽ സംബന്ധിച്ച കർഷകർക്ക് ഈ മേഖലയിൽ വിവധ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ലഘുകരിക്കാനും സാധിക്കും. ഇതാനായി ആകെ 98,000/- രൂപ വിനിയോഗിക്കുന്നു.

രാത്രികാല വെറ്ററിനറി സർജന്മാരുടെ സേവനം

സർക്കാറിന്റെ കർഷ ക്ഷേമ പദ്ധതികളുടെ ഭാഗമായി മുഴുവൻ സമയ ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി മലപ്പൂറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം, തിരൂർ, വണ്ടൂർ ബ്ലോക്കുകളിൽ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ കർഷകർക്ക് സേവനം ലഭിക്കുന്നതിനു വേണ്ടി വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. ഇതുമൂലം കർഷകർക്ക് കന്നുകാലികൾക്ക് അസമയത്തുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം ലഭിക്കുന്ന അവസ്ഥ സംജാതമായി.

ചാണകം ഉപയോഗിച്ച് ജൈവ വളം യൂണിറ്റ്

രണ്ടിലധികം പശുക്കളെ വളർത്തുന്ന കർഷകരെയും അതിൽ തന്നെ ദിരിദ്രരേഖക്ക് താഴെയുള്ളവരെയും കൂടുതൽ പാലുൽപ്പാദനമുള്ള പശുക്കൾ ഉള്ളവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ ഇത്തരത്തിലുള്ള 135 യൂണിറ്റുകളാണ് ഈ സാമ്പത്തിക വർഷത്തിൽ നടത്തുന്നത്.

സ്‌കൂളുകളിലെ അനിമൽ വെൽഫെയർ ക്ലബുകളുടെ രൂപീകരണം

സ്‌കൂൾ കുട്ടികളിൽ മൃഗങ്ങളോടുള്ള സ്നേഹവും ധനാഗമ മാർഗ്ഗത്തിന് ഇവയെ പരിപാലിക്കുന്നതിനുള്ള പ്രോത്സാഹനവും നൽകുന്ന പദ്ധതി. 2019-20 സാമ്പത്തിക വർഷത്തിൽ 3 സ്‌കൂളുകളെയാണ് തിരഞ്ഞെടുത്തത്.

മൃഗാശുപത്രി വികസന സമിതി

ഓരോ മൃഗാശുപത്രിയുടെ കീഴിലും വികസന സമിതി രൂപീകരിക്കുകയും, വിവിധ മാർഗ്ഗങ്ങളിലൂടെ അതാത് പഞ്ചായത്തിലെ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജ്ജിതമാക്കുന്നതിനും വേണ്ടി മൂന്ന് വികസന സമിതി യോഗം നടപ്പിലാക്കുന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ദ്വൈമാസ വാർത്താ പത്രിക

കർഷർക്ക് വിവിധ മേഖലകളിൽ നിന്നുള്ള അറിവുകൾ, രോഗ നിയന്ത്രണം, വിൽപ്പന, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, പരീക്ഷണ നിരീക്ഷണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ട് ദ്വൈമാസ വാർത്താ പത്രിക പുറത്തിറക്കുന്നു.

ഗോട്ട് സാറ്റ് ലൈറ്റ് യൂണിറ്റ്

നാല് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും അടങ്ങുന്ന 120 യൂണിറ്റുകൾ 2019-20 സാമ്പത്തിക വർഷം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുന്നു. മലപ്പുറം ജില്ലയുലെ തനത് ജനുസ്സായ മലബാറി ആടുകളുടെ വംശവർദ്ധനവിനും സംരക്ഷണത്തിനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണിത്.

വന്ധ്യതാനിവാരണ പദ്ധതികൾ

മലപ്പുറം ജില്ലയിലെ കൂടുതൽ വന്ധ്യതാ പ്രശ്നങ്ങളുള്ള ക്ഷീര മേഖലകളെ തെരഞ്ഞെടുത്ത് 25 ക്യാമ്പുകൾ വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്നു. ഈ പദ്ധതി പ്രകാരം ഒരുപാട് ക്ഷീര കർഷകർ അവരുടെ ഉരുക്കളിലെ വന്ധ്യതാ പ്രശ്നങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമായി.

വെറ്ററിനറി സ്ഥാപനങ്ങളുടെ ശാക്തീകരണം

ജില്ലയിലെ വിവിധ മൃഗാശുപത്രികളെ അവയുടെ ആവശ്യത്തിന്റെ ടിസ്ഥാനത്തിൽ ആധുനികവൽക്കരിക്കുന്നതിനും ലാബുകളുടെയും ഒപ്പറേഷൻ തീയേറ്ററുകളുടെയും നവീകരണത്തിനും വേണ്ടി ധനസഹായം നൽകൽ.

പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി

ഈ പദ്ധതിയിൽ മുൽവർഷങ്ങളിൽ തിരഞ്ഞെടുത്ത 10414 കിടാവുകൾക്ക് കാലിതീറ്റ സബ്സിഡി നിരക്കിൽ നൽകിവരുന്നു. ഇതിനു പുറമേ നടപ്പ് സാമ്പത്തി വർഷത്തിൽ ക്യാപ്പ് പദ്ധതിയിൽ 409 ഗോവർദ്ധിനി പ്രകാരം 1488 സ്പെഷ്യൽ ഗോവർദ്ധിനി പദ്ധതി പ്രകാരം 984 കിടാവുകളും 50 ശതമാനം വിഹിതം പഞ്ചായത്ത് വഹിച്ചു കൊണ്ട് 268 കിടാവുകളെയും 4-6 മാസം പ്രായമുള്ള സങ്കരയിനം പശുകിടാക്കളെ എന്റോൾ ചെയ്ത് സബ്സിഡി നിരക്കിൽ കാലിത്തീറ്റയും ശാസ്ത്രീയ പരിചരണവും ഉറപ്പു വരുത്തുന്നു.

കന്നുകാലി ഇൻഷ്വൂറൻസ് ( ഗോസമൃദ്ധി പ്ലസ്സ് – 1 വർഷം, 3 വർഷം)

കന്നുകാലി മരണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ, പെർമനന്റ് ടോട്ടൽ ഡിസെബിലിറ്റി (പി.റ്റി.ഡി) മുതലായവക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാണ്. കർഷക രജിസ്ട്രേഷൻ ഉള്ളവർക്ക് പൂർണ്ണ ആരോഗ്യമുള്ള കന്നുകാലിയുണ്ടെങ്കിൽ ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പദ്ധതി പ്രകാരം പൊതുവിഭാഗത്തിന് പ്രീമിയം തുകയുടെ 50 ശതമാനവും , എസ്സ്.സി / എസ്സ്.റ്റി വിഭാഗങ്ങൾക്ക് പ്രീമിയം തുകയുടെ 70 ശതമാനവും സർക്കാർ വിഹിതമായി നൽകുന്നു. 2 ½ മുതൽ 7 വയസ്സിനുള്ളിൽ പ്രായമുള്തും പ്രതിദിനം 7 ലിറ്റെറെങ്കിലും പാലുൽപ്പാദനം ഉള്ളതും പരമാവധി 50000/- രൂപ വരെ വിലമതിക്കുന്ന സങ്കരയിനം പശുക്കളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക. മലപ്പുറം ജില്ലയിൽ പൊതുവിഭാഗത്തിൽ 2325 പശുക്കളെയും എസ്സ്.സി / എസ്സ്.റ്റി വിഭാഗത്തിൽ 127 പശുക്കളെയും ഇൻഷൂർ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ എൻ.എൽ,എം പ്ലസ്സ് എന്ന സ്‌കീമിൽ ഉരുക്കൾക്കും, കർഷകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉദ്ദേശിക്കുന്നത്.

കുളമ്പ് രോഗ നിർമ്മാർജന പദ്ധതി

പശു, എരുമ, പന്നി എന്നീ മൃഗങ്ങളെ കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന പദ്ധതി, വർഷത്തിൽ രണ്ടുതവണ ഈ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നു.
നിർവ്വഹണ ഉദ്ദ്യോഗസ്ഥൻ – ജില്ലാ കോർഡിനേറ്റർ, ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട്

അസ്‌കാഡ്

കോഴിവസന്തക്കെതിരെ കോഴികളിൽ കുത്തിവെപ്പും, ഡക്ക് പ്ലേഗിനെതിരെ തറാവുകളിൽ കുത്തിവെപ്പും വർഷത്തിലൊരിക്കൽ നടത്തുന്നു. നിർവ്വഹണ ഉദ്ദ്യോഗസ്ഥൻ – ജില്ലാ കോ. ഓർഡിനേറ്റർ.

ആർ.എഫ്.കെ.വി.സി (റാബീസ് ഫ്രീകേരള വാക്സിനേഷൻ കാമ്പയിൻ)

എല്ലാ വളർത്തുനായക്കളെയും പേ വിഷബാധക്കെതിരെ കുത്തിവെപ്പിന് വിധേയമാക്കുന്നു.
ഉദ്ദ്യോഗസ്ഥൻ – ജില്ലാ കോ. ഓർഡിനേറ്റർ.
വാക്സിനേഷൻ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്.