ക്ഷീര വികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്,
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, മലപ്പുറം–676505
ഫോൺ നമ്പർ : 0483 -2734944
ഇമെയിൽ : dddairympm@gmail.com
ക്ഷീരമേഖലയുടെ സർ വ്വോതോമുഖ വികസനം ലക്ഷ്യംവെച്ച്കൊണ്ട് 1962 ൽക്ഷീര വികസന വകുപ്പ് നിലവിൽവന്നു. ക്ഷീരോല്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിലൂടെ ക്ഷീര കർഷകർക്ക് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള കർമ്മപദ്ധതികളാണ് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിവരുന്നത്. ക്ഷീര വികസനവകുപ്പിന്റെ രൂപീകരണത്തിനുശേഷം ക്ഷീരമേഖലയിൽ അത്ഭുതകരമായ വളർച്ചയാണ് അനുഭവപ്പെട്ടത്. വകുപ്പ് രൂപീകരിച്ച സമയത്തുണ്ടായിരുന്ന കേവലം 2 ലക്ഷം ലിറ്റ൪ പ്രതിദിനപാലുൽപാദനം എന്ന നിലയിൽനിന്ന് 2018-19 ൽ 64 ലക്ഷം പാൽക്ഷീരസംഘങ്ങൾ മുഖേനസംഭരിക്കുന്ന നിലയിലേക്ക് ക്ഷീരമേഖല വളർന്നുകഴിഞ്ഞു. പാലുല്പാദനത്തിൽ സ്വയംപര്യാപ്തതയെന്നശ്രമകരമായ ദൗത്യം കൈവരിക്കുന്നതിൽ ക്ഷീരവികസനവകുപ്പ് ഏറെകുറെ വിജയം കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ക്ഷീരകർഷകരിൽ ഏറ്റവും ഉയർന്ന പാൽ വില ലഭിക്കുന്നത് കേരളത്തിലെ ക്ഷീരകർഷകർക്കാണ്. ക്ഷീരകർഷകർക്കായിമികച്ച ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ക്ഷീരകർഷകപെൻഷൻ നല്കുന്ന ഏകസംസ്ഥാനവും കേരളമാണ്.
പാലിന്റെ ഗുണമേന്മ കർഷക തലത്തിലും ക്ഷീരസംഘം തലത്തിലും മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മകമായ പലനടപടികളും സർക്കാ൪ സ്വീകരിച്ചുവരുന്നു.ക്ഷീരകർഷകരെയും ഉരുക്കളെയും ഉൾപ്പെടുത്തിയിട്ടുളള സമഗ്ര ഇൻഷൂറൻസ് പരിരക്ഷപദ്ധതി ക്ഷീരസാന്ത്വനം ക്ഷീര കർഷകർ ക്ക് വലിയ ആശ്വാസമായി.
ലക്ഷ്യങ്ങൾ
- ക്ഷീരകർകരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം സഹകരണമേഖലയിലൂടെ സാദ്ധ്യമാക്കുക.
- സ്വയം പര്യാപ്തത ക്ഷീരകേരളം എന്ന അത്യന്തികമായ ലക്ഷ്യം സാക്ഷാൽകരിക്കുക.
- ഉൽപാദനചിലവ് കുറച്ച് ശാസ്ത്രീയമായ പരിപാലനത്തിലൂടെ ക്ഷീരവ്യത്തി ആധായകരമാക്കുക.
- തീറ്റപ്പുല്ക്യഷി വ്യാപിപ്പിക്കുക, യന്ത്രവല്ക്കരണം പ്രോൽസാഹിപ്പിക്കുക.
- വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ വകുപ്പിന്റെയും, സഹകരണ പ്രസ്താനങ്ങളുടെയും പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവും ആക്കുക.
- കാര്യക്ഷമമായ ഗുണ നിലവാര നിയന്ത്രണ പരിപാടികളിലൂടെ പരിശുദ്ധഗുണനിലവാരവും ഉളളപാൽ സംസ്ഥാനത്ത് ഉല്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുക.
- അതിർത്തി കടന്നു വരുന്ന പാലിന്റെ ഗുണമേൻമ പരിശോധന ഉറപ്പാക്കുക..
- പാൽ, പാലുല്പന്നങ്ങൾ, കാലിത്തീറ്റ, വെളളം എന്നിവയുടെ ഗുണനിലവാരം ലബോറട്ടറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്യത്യമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ പൊതുജനാരോഗ്യം ഉറപ്പു വരുത്തുക.
- മിൽക്ക്ഷെഡ് വികസന പദ്ധതിയിലൂടെ ഉരുക്കളെ വാങ്ങുന്നതിനും, മിനിഡയറി യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ഫാം ആധുനികവൽക്കരണം നടപ്പിലാക്കുന്നതിനും പ്രോൽസാഹനം നല്കുക.
- ക്ഷീര പരിശീലന കേന്ദ്രങ്ങളിലെ ആധുനിക പരിശീലന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി യുവതലമുറയെ ആധുനിക പശുപരിപാലന രീതികൾക്ക് സജ്ജമാക്കുക.
- മൂല്യവർദ്ധിത പാൽ ഉൽപന്ന നി൪മ്മാണ സാധ്യതകൾ പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുകയും കൂടുതൽ തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കുകയും ചെയ്യുക.
- കർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര ഇൻഷൂറൻസ് പദ്ധതികളിലൂടെയും ക്ഷീരകർഷക ക്ഷേമനിധിയിലൂടെയും ക്ഷേമപ്രവർ ത്തനങ്ങൾ നടപ്പിലാക്കുക.
- ക്ഷീര സംഘങ്ങളുടെ രജിസ്ട്രേഷൻ, മേൽനോട്ടം, പരിശോധന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ നിർ വ്വഹണം, സംഘങ്ങളുമായി ബന്ധപ്പെട്ട ആർ ബിട്രേഷൻ കേസുകൾ കാര്യക്ഷമമായി നിർ വഹിക്കുക എന്നിവ വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങളിൽപ്പെട്ടതാണ്
ക്ഷീര വികസനവകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് കീഴിൽ ബ്ലോക്ക്തലത്തിൽ 15 ക്ഷീര വികസന യൂണിറ്റ് ഓഫീസുകളും ഒരു ക്വാളിറ്റി കൺട്രോൾ യൂണിറ്റും പ്രവർത്തിച്ച്വരുന്നുണ്ട്. വകുപ്പിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് മുഴുവനായി വ്യാപിപ്പിക്കുക എന്ന ലക്ഷ്യംവെച്ച് കൊണ്ട് രൂപീക്യതമായ ക്ഷീര വികസന യൂണിറ്റുകൾവഴി ക്ഷീരകർഷകർക്ക് എല്ലാ വിധസഹായങ്ങളും നൽകി വരുന്നുണ്ട്. കൂടാതെ പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ഗുണ നിയന്ത്രണ ലാബും സഞ്ചരിക്കുന്ന മൊബൈൽലാബും പ്രവർത്തിച്ച്വരുന്നുണ്ട്. ക്ഷീരകർഷകരെ ക്ഷേമനിധി സംബന്ധിച്ച പ്രവർത്തനങ്ങളും ജില്ലാതലത്തിൽ നടന്ന് വരുന്നുണ്ട്.
ജില്ലയിൽആകെ 282 ക്ഷീരസഹകരണസംഘങ്ങൾ രജിസ്റ്റ൪ചെയ്തിട്ടുണ്ട്. അതിൽ 247 സംഘങ്ങൾ നിലവിൽ പ്രവര്ത്തിച്ച് വരുന്നുണ്ട്. അതില് 237 ആപ്കോസ് ക്ഷീരസംഘങ്ങളും, 10 ക്ഷീരസംഘങ്ങൾ പരമ്പരാഗത സംഘങ്ങൾ ആയും പ്രവർത്തിച്ചു വരുന്നു. നിലവിൽ ദിനംപ്രതി ഏകദേശം 80,000 ലിറ്റ൪ പാൽ ക്ഷീരസംഘങ്ങൾ വഴിസംഭരിച്ച് വിപണനം നടത്തി വരുന്നുണ്ട്. ക്ഷീരസംഘങ്ങളിൽ ഏകദേശം നാലായിരം വനിതാ ക൪ഷകരും, അയ്യായിരം പുരുഷ ക൪ഷകരും മെമ്പർമാരായി പാൽ അളന്നു വരുന്നുണ്ട്. കൂടാതെ ഏകദേശം പതിനയ്യായിരം ക്ഷീരക൪ഷകരും ഈമേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. പാലുല്പാദനത്തിൽ ജില്ലയിൽ ഏറ്റവും മുൻപന്തിയിൽ നിലമ്പൂ൪ ബ്ലോക്കാണ്. അവിടെ 44 ക്ഷീരസംഘങ്ങൾ പ്രവ൪ത്തിച്ച് വരുന്നുണ്ട്. ജില്ലയിൽ നിലവിൽ ഏറ്റവും കൂടുതൽ പാൽസംഭരിക്കുന്നത് പെരിന്തൽമണ്ണ ബ്ലോക്കിൽപെട്ട ക്ഷീര സംഘമാണ്.
ക്ഷീരക൪ഷകരുടെ സ൪വ്വതോന്മുഖനന്മക്കായി എല്ലാവിധ പ്രവർത്തനങ്ങളും ജില്ലയിൽ ക്ഷീര വികസനവകുപ്പ് നടത്തിവരുന്നുണ്ട്.
വകുപ്പിന്റെ കീഴിൽ ജില്ലയിലുളള ക്ഷീര വികസന യൂണിറ്റുകളുടെയും ഗുണ നിയന്ത്രണ ഓഫീസുകളുടെയും വിലാസങ്ങൾ താഴേ ചേർക്കുന്നു
നം. | ഓഫീസ് | വിലാസം |
1 | ജില്ലാഓഫീസ് | ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ് പ്ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം സിവിൽ സ്റ്റേഷൻ, മലപ്പുറം–676505 Ph: 0483 -2734944 dddairympm@gmail.com |
2 | അരീക്കോട് | ക്ഷീര വികസന ഓഫീസ൪ ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്സ് , അരീക്കോട്-673639. Ph: 0483-2760082. desumanjeri@gmail.com |
3 | കൊണ്ടോട്ടി | ക്ഷീര വികസന ഓഫീസ൪, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, മുണ്ടപ്പലം, കൊണ്ടോട്ടി–673638, Ph: 0483-2718111. desukdy@gmail.com |
4 | കുറ്റിപ്പുറം | ക്ഷീര വികസന ഓഫീസ൪, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, കാവുംപുറം, തൊഴുവാനൂർ പി.ഒ., വളാഞ്ചേരി വഴി–676552, Ph: 0494-2640370. dairykuttippuram@gmail.com |
5 | മലപ്പുറം | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, കിഴക്കേതല- 676519 Ph: 0483- 27 311 22 desumalappuram@gmail.com |
6 | മങ്കട | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്, രാമപുരംപി.ഒ. –679321,Ph: 04933-287650 desumankada@gmail.com |
6 | മങ്കട | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്, രാമപുരംപി.ഒ. –679321,Ph: 04933-287650 desumankada@gmail.com |
7 | നിലമ്പൂർ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, നിയർ മിൽക്ക്ചില്ലിംഗ്പ്ലാന്റ്, നിലമ്പൂർ – 679329. Ph: 04931-221050.dairynlbr@gmail.com |
8 | പെരിന്തൽമണ്ണ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, മിനി സിവിൽസ്റ്റേഷൻ, പെരിന്തൽമണ്ണ– 679322. Ph: 04933-220107 desuperinthalmanna@gmail.com |
9 | പെരിന്തൽമണ്ണ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ, പെരിന്തൽമണ്ണ– 679322. Ph: 04933-220107 desuperinthalmanna@gmail.com |
9 | പെരുമ്പടപ്പ് | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, പെരുമ്പടപ്പ്– 679580. Ph: 0494-2676050. desuperumpadappu@gmail.com |
10 | പൊന്നാനി | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് പഞ്ചായത്ത് കാര്യാലയം കോമ്പൌണ്ട്, എടപ്പാൾ – 679576, Ph: 0494-2683330. desuponnani@gmail.com |
11 | താനൂർ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, താനൂർ – 676302. Ph: 0494-2440244. desutanur@gmail.com |
12 | തിരൂർ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, തെക്കുംമുറി പി.ഒ., തിരൂർ – 676105., Ph: 0494-2420201 dairytirur@gmail.com |
13 | തിരൂരങ്ങാടി | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, തിരൂരങ്ങാടി ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, ചെമ്മാട്– 676306, Ph: 0494-2462211. deo.pgdi@gmail.com |
14 | വേങ്ങര | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, വേങ്ങര–676304. Ph: 0494-2450979. dairyvengara@gmail.com |
15 | വണ്ടൂർ | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, വണ്ടൂർ – 679328 Ph: 7025052064 desuwandoor@gmail.com |
16 | കാളികാവ് | ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് ബിൽഡിംഗ്, പി.ഒ കാളികാവ്– 676525 Ph: 04931 259111 desukalikavu@gmail.com |
17 | ക്വാളിറ്റി കൺട്രോൾ, മലപ്പുറം | ക്വാളിറ്റി കൺട്രോൾ ഓഫീസറുടെ കാര്യാലയം, സിവിൽസ്റ്റേഷ³ൻമലപ്പുറം- 676505 Ph: 0483 2734943 Qcomlpm@gmail.com |