കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ്
കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ്
സംസ്ഥാന ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതും ലൈഫ് ഇന്‍ഷ്വറന്‍സ് ഇടപാടുകളും
ജനറല്‍ ഇന്‍ഷ്വറന്‍സ് ഇടപാടുകളും ഒരുപോലെ നടത്തുന്നതുമായ ഒരു വാണിജ്യ വകുപ്പാണ്
കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ്. ഭാരതത്തിലെ ഇന്‍ഷ്വറന്‍സ് ഇടപാടുകളുടെ
നിയന്ത്രണവും വികസനവും ഉറപ്പ് വരുത്തുന്നതിനുള്ള ഏജന്‍സിയായ ഐആര്‍ഡിഎയില്‍
രജിസ്റ്റര്‍ ചെയ്ത് (നം. 539) പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പ് കൂടിയാണിത്.
വകുപ്പിന് തിരുവനന്തപുരത്ത് ഒരു ഡയറക്ടറേറ്റും പതിനാല് ജില്ലകളിലും ജില്ലാ കാര്യാലയങ്ങളും
ഉണ്ട്.
ഔദ്യ ോഗിക വെബ്സൈറ്റ് : www.insurance.kerala.gov.in
ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫിസ്, മലപ്പുറം
വകുപ്പിന്റെ മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ മലപ്പുറം ജില്ലാ ഇന്‍ഷ്വറന്‍സ്
ഓഫീസ് വഴിയാണ് നടത്തുന്നത്. മലപ്പുറം കോട്ടപ്പടിയില്‍ തിരൂര്‍ റോഡിലുള്ള അല്‍ മനാര
കോംപ്ലക്സിലെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഇമെയില്‍ : diompm.ins@kerala.gov.in
ഫോണ്‍ : 0483-2732068
മൊബൈല്‍ : +91 9496004877 (ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസര്‍)
+91 9496004878 (ഡെവലപ്മെന്റ് ഓഫീസര്‍)
ജില്ലാ ഓഫീസ് വഴി നല്‍കുന്ന സേവനങ്ങള്‍
- സംസ്ഥാന ലൈഫ് ഇന്‍ഷ്വറന്‍സ് (എസ്എല്‍ഐ) പ ോളിസി : ഉയര്‍ന്ന
വാഗ്ദത്തതുകയും (Sum Assured) ബോണസും നല്‍കുക വഴി പോളിസി ഉടമയ്ക്ക് മെച്ചപ്പെട്ട
ആനുകൂല്യം ഉറപ്പ് തരുന്ന എന്‍ഡോവ്മെന്റ് ഇന്‍ഷ്വറന്‍സ് പോളിസിയാണ് എസ്എല്‍
ഐ. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വകലാശാലകളിലെ ജീവനക്കാര്‍,
മുനിസിപ്പാലിറ്റികള്‍, സിറ്റി കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള ബോര്‍ഡുകളും കോര്‍പ്പറേഷനുകളും, മറ്റ് പോതുമേഖലാ
സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും നിര്‍ബന്ധിതമായ
പദ്ധതിയാണിത്.- പോളിസി തയ്യാറാക്കി നല്‍കല്‍
- പോളിസി പുതുക്കല്‍
- പോളിസിയില്‍ നിന്നും വായ്പ നല്‍കല്‍
- പോളിസി എന്‍ഡോഴ്സ് മെന്റുകള്‍
- ക്ലെയിം തീര്‍പ്പാക്കല്‍
- ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജിഐഎസ്) : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍
വ്വകലാശാലകളിലെ ജീവനക്കാര്‍, മുനിസിപ്പാലിറ്റികള്‍, സിറ്റി കോര്‍പ്പറേഷനുകള്‍,
സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡുകളും കോര്‍
പ്പറേഷനുകളും, മറ്റ് പോതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍
ക്കും നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണിത്. പദ്ധതിയിലുള്‍പ്പെട്ട ജീവനക്കാരന്‍
സേവനത്തില്‍ നിന്നും വിട്ടു പോകുമ്പോള്‍ സേവിങ്സ് നിധിയിലുളള തുക പാദവാര്‍ഷിക
കൂട്ടുപലിശ സഹിതം നല്‍കുമ്പോള്‍ സേവനത്തിലിരിക്കെ മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് സേവിങ്സ് നിധിയില്‍ നിന്നും പലിശ സഹിതമുള്ള തുകയോടൊപ്പം ഇന്‍
ഷ്വറന്‍സ് നിധിയില്‍ നിന്നുള്ള തുക കൂടി നല്‍കുന്ന രീതിയിലുള്ള പദ്ധതിയാണിത്.- അംഗത്വം നല്‍കല്‍
- അംഗത്വം പുതുക്കി നല്‍കല്‍
- ക്ലെയിം തീര്‍പ്പാക്കല്‍
- ഗ്രൂപ്പ് പേ ഴ്സണല്‍ ആക്ലിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജിപിഎഐഎസ്) : അപകട
മരണം, അപകടത്തെ തുടര്‍ന്ന് ഉണ്ടായ പൂര്‍ണ്ണമായതോ ഭാഗീകമായതോ ആയ
അംഗഭംഗം എന്നിവയെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍
വ്വകലാശാലകളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍,
സിറ്റി കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള
ബോര്‍ഡുകളും കോര്‍പ്പറേഷനുകളും, മറ്റ് പോതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ
ജീവനക്കാര്‍ എന്നിവര്‍ക്കുമായി നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണിത്. - വാഹന ഇന്‍ഷ്വറന്‍സ് : സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുള്ള എല്ലാ
വാഹനങ്ങളുടെയും, സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക താല്പര്യമുള്ള
വാഹനങ്ങളുടെയും ഇന്‍ഷ്വറന്‍സ് ഇടപാടുകള്‍ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് വഴി
മാത്രം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അപകടത്തെ തുടര്‍ന്ന് വാഹനത്തിന്
ഉണ്ടാകുന്നതോ മൂന്നാം കക്ഷിക്ക് ഉണ്ടാകുന്നതോ ആയ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം
ലഭ്യമാക്കുന്നു.- പോളിസി തയ്യാറാക്കി നല്‍കല്‍
- പോളിസി പുതുക്കല്‍
- പോളിസി എന്‍ഡോഴ്സ് മെന്റുകള്‍
- ക്ലെയിം തീര്‍പ്പാക്കല്‍
- ഫയര്‍ and അദര്‍ പെറില്‍സ് ഇന്‍ഷ്വറന്‍സ് : സര്‍ക്കാര്‍ വസ്തുവകകള്‍ക്കോ സര്‍
ക്കാരിന് സാമ്പത്തിക താല്പര്യമുള്ള വസ്തുവകകള്‍ക്കോ തീപിടുത്തം, ഇടിമിന്നല്‍,
സ്ഫോടനം തുടങ്ങിയവ മൂലവും കാറ്റ്, കൊടുങ്കാറ്റ്, പ്രളയം തുടങ്ങിയവ മൂലവും
മനുഷ്യസൃഷ്ടിയായ സമരങ്ങള്‍ ലഹളകള്‍ തുടങ്ങിയവ മൂലവും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍
ക്ക് പരിഹാരമാകുന്ന ഇന്‍ഷ്വറന്‍സ് പോളിസി- പോളിസി തയ്യാറാക്കി നല്‍കല്‍
- പോളിസി പുതുക്കല്‍
- പോളിസി എന്‍ഡോഴ്സ് മെന്റുകള്‍
- ക്ലെയിം തീര്‍പ്പാക്കല്‍
- എംപികെ ബിവൈ/എസ്എഎസ് ഏജന്റുമാര്‍ക്കുള്ള സംയ ോജിത ഇന്‍ഷ്വറന്‍സ് പദ്ധതി :
പേഴ്സണല്‍ ആക്ലിഡന്റ്, മണി ഇന്‍ ട്രാന്‍സിറ്റ്, ഫിഡലിറ്റി ഗ്യാരണ്ടി എന്നിവ ഉള്‍
പ്പെടുത്തി എംപികെബിവൈ/എസ്എഎസ് ഏജന്റുമാര്‍ക്കായി നടപ്പിലാക്കുന്ന ഇന്‍
ഷ്വറന്‍സ് പദ്ധതി- പോളിസി തയ്യാറാക്കി നല്‍കല്‍
- പോളിസി പുതുക്കല്‍
- ക്ലെയിം തീര്‍പ്പാക്കല്‍
- കൂടാതെ സര്‍ക്കാര്‍ വസ്തുവകകള്‍ക്കോ സര്‍ക്കാരിന് സാമ്പത്തിക താല്പര്യമുള്ള
വസ്തുവകകള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരമാകുന്ന തരത്തില്‍
മറൈന്‍ ഹള്‍ ഇന്‍ഷ്വറന്‍സ്, കാര്‍ഗോ ഇന്‍ഷ്വറന്‍സ്, ഇലക്ട്രോണിക് എക്യുപ്മെന്റ്
ഇന്‍ഷ്വറന്‍സ്, മെഷിനറി ബ്രെയ്ക്ക്ഡൗണ്‍ ഇന്‍ഷ്വറന്‍സ്, മണി ഇന്‍ഷ്വറന്‍സ്, ട്രാന്‍സിറ്റ്
ഇന്‍ഷ്വറന്‍സ്, ഫിഡലിറ്റി ഗ്യാരണ്ടി ഇന്‍ഷ്വറന്‍സ് തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങള്‍
ക്കനുസരിച്ച് വിവിധങ്ങളായ ജനറല്‍ ഇന്‍ഷ്വറന്‍സ് പോളിസികളും നല്‍കുന്നു.- പോളിസി തയ്യാറാക്കി നല്‍കല്‍
- പോളിസി പുതുക്കല്‍
- ക്ലെയിം തീര്‍പ്പാക്കല്‍