കൃഷിവകുപ്പ്
ഓഫീസ് വിലാസം
പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ
പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ്
ബി – 3 ബ്ലോക്ക്
സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505
ഫോൺ നമ്പർ – 0483-2734916
ദൗത്യങ്ങൾ
- സംസ്ഥാനത്തെ കാർഷികവിളകളുടെഉൽപ്പാദനവുംഉൽപ്പാദനക്ഷമതയും വർദ്ധിക്കുവാനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
- കാർഷികരംഗത്ത് വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായവിധം നൂതന ശാസ്ത്ര സാങ്കേതികവിദ്യകൾ കർഷകർക്ക് പകർന്നു നൽകികാർഷികവിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
- ഉല്പ്പാദനോപാദികളുടെ ഉൽപാദനവുംവിതരണവും.
- യഥാസമയം പദ്ധതികൾ നടപ്പിലാക്കുന്നതുമുഖേന കർഷകക്ഷേമംഉറപ്പു വരുത്തുക.
- ഉൽപ്പാദനോപാദികളുടെ ഗുണമേൻ മ ഉറപ്പുവരുത്തുന്നതിന് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുക.
- കർഷകർക്ക്വിപണനത്തിനുള്ളസൗകര്യവും, കാർഷിക യന്ത്രവൽക്കരണവുംഉറപ്പ് വരുത്തുക.
പ്രവർത്തനങ്ങൾ
- സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുക.
- തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ മുഖേന പ്രാദേശികവികസനത്തിനുതകുന്ന പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുക.
- സംസ്ഥാനത്തെ ഉൽപ്പാദനചെലവ്കുറയ്ക്കുന്നതിനായികാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുക.
- കൃഷിയിടങ്ങൾ സന്ദർശിച്ച്കർഷകർക്ക്ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കുന്നതിനാവശ്യമായമാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
- സാങ്കേതികവിദ്യകൾ കർഷകരെ പരിചയപ്പെടുത്തുന്നതിനായികർഷകർക്ക് പരിശീലനം നൽകുക.
- കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ / നൂതന സാങ്കേതികവിദ്യകളെകുറിച്ചുള്ളവിശദവിവരങ്ങൾ വിവിധ വാർത്താ മാദ്ധ്യമങ്ങളിലൂടെവ്യാപകമായബോധവത്ക്കരണം നടപ്പിലാക്കുക
- ആധുനികകൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്തുവാൻ വേണ്ടി പ്രദർശന തോട്ടങ്ങൾ പരിശീലന പരിപാടികൾ എന്നിവസംഘടിപ്പിക്കുക.
- അത്യുൽപ്പാദന ശേഷിയുള്ളമേൽത്തരം നടീൽവസ്തുക്കളുംവിത്തുകളുംമറ്റുഉൽപ്പാദനോപാദികളുംകൃഷി വകുപ്പിൻ റെഅംഗീകൃത നഴ്സറികൾ, ഫാമുകൾ, ടിഷ്യുകൾച്ചർ ലാബ്എന്നിവവഴിഉൽപ്പാദിപ്പിച്ച്വിതരണം നടത്തുക.
- വിവിധകർഷക ഇൻ ഷ്വറൻ സ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
- വിത്ത്, രാസവളം, കീടനാശിനി എന്നിവയുടെ നിയമാനുസൃതമുള്ള ഗുണമേൻ മ പരിശോധിച്ച്ഉറപ്പു വരുത്തുക.
- വിപണിയിൽ ഇടപെടുകയുംവിപണനത്തിനുള്ളഅടിസ്ഥാന സൗകര്യം ഒരുക്കുകയുംചെയ്യുക.
- ജൈവ ഉൽപ്പന്നങ്ങൾക്ക്സർട്ടിഫിക്കേഷൻ നൽകുക.
സേവനങ്ങൾ.
- കൃഷി ഭവൻ പരിധിയിൽ വരുന്ന കർഷകർ ശാസ്ത്രീയമായിശേഖരിച്ച മണ്ണു സാമ്പിളുകൾ കൃഷി ഭവൻ മുഖേന ശേഖരിച്ച്മണ്ണുപരിശോധന ലാബിൽ നിന്നും പരിശോധന റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ ലഭ്യമാകുന്നു.
- കൂടാതെകർഷകർക്ക് നേരിട്ട്ജില്ലാതലമണ്ണുപരിശോധലാബിൽ നല്കി പരിശോധന ഫലം 3 ദിവസത്തിനുള്ളിൽ ലഭ്യമാകുന്നു.സഞ്ചരിക്കുന്ന മണ്ണുപരിശോധന ശാല നിശ്ചയിച്ച പ്രകാരംകൃഷി ഭവൻ തലത്തിൽ ക്യാമ്പയിൻ ദിവസംരാവിലെകർഷകർ ശാസ്ത്രീയമായിശേഖരിച്ച് നൽകുന്ന 50 സാമ്പിളുകളുടെ പരിശോധനാ ഫലം അന്നേ ദിവസംവൈകിട്ടും ബാക്കിയുള്ളവ 7ദിവസത്തിനുള്ളിലും നല്കും.
- കർഷകർ / കർഷകതൊഴിലാകൾ, കാർഷികയന്ത്രങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന നിരക്കിൽ യന്ത്രങ്ങളുടെ ലഭ്യതയനുസരിച്ച് ലഭ്യമാക്കൽ.
- നിർദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷ സമർപ്പിക്കുന്നത് സംസ്ഥാന വിള ഇൻ ഷ്വറൻ സ് പദ്ധതിയിൽ അംഗമാക്കൽ/ഇൻ ഷ്വർ ചെയ്തവിളയ്ക്ക്വിളനാശം സംഭവിച്ചാൽ ആനുകൂല്യം ലഭ്യമാക്കൽ/ പ്രകൃതിക്ഷോഭംകാരണംവിളനാശത്തിനുള്ള ആനുകൂല്യം ലഭ്യമാക്കൽ.
- ശാസ്ത്രീയകൃഷിരീതികൾ, വിള പരിചരണം, തുടങ്ങിയവ സംബന്ധിച്ച് ഉപദേശങ്ങൾ. വിത്ത് , നടീൽവസ്തുക്കൾ,കീടനാശിനികൾ, വളങ്ങൾ തുടങ്ങിയഉൽപ്പാദനോപാധികളുടെ ലഭ്യത സംബന്ധിച്ച്കാർഷിക പരിശീലനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിന്.
- വിത്ത് നടീൽവസ്തുക്കൾ, ഉൽപാദനോപാധികൾ എന്നിവയുടെവിതരണം/സബ്സിഡിയോടുകൂടി/സൗജന്യമായി.
- ജലസേചനത്തിനാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൃഷിആഫീസറുടെസർട്ടിഫിക്കറ്റ്/അർഹരായകർഷകർക്ക്ജലസേചനാവശ്യത്തിന്വൈദ്യുതിസൗജന്യപദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നു.
- സംസ്ഥാനാവിഷ്കൃത പദ്ധതിപ്രകാരം/തദ്ദേശസ്ഥാപനങ്ങളുടെ പ്രൊജക്റ്റുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
- നഴ്സറികൾ ആരംഭിക്കുന്നതിന്/കൂട്ടുരാസവളം/ജീവാണുവളംഎന്നിവയുടെ നിർമ്മാണം, ജില്ലാതലമൊത്ത വിതരണംകീടനാശിനികൾ മൊത്ത വിതരണം/ജില്ലാതലവിതരണംകീടനാശിനി നിർമ്മാണ യൂണിറ്റ്സ്ഥാപിക്കൽ എന്നീ ലൈസൻ സ് ലഭ്യമാക്കൽ.
- കേരള കർഷകൻ മാസികഅംഗത്വം.
- വിത്ത് ഗുണമേൻ മ പരിശോധന.
- ബയോകൺട്രോൾ ഏജൻ സിൻ റെ വിതരണം/മിത്ര കീടങ്ങളുടെവിതരണം.
കർഷക അവാർഡുകൾ
നെൽക്കതിർ, കർഷകകോത്തമ, യുവകർഷക വനിത, യുവകർഷകൻ , കേരതേസരി, ഹരിതമിത്ര, ഉദ്യാന ശ്രേഷ്ഠ, കർഷകജ്യോതി ഫ്ളവർഎക്സ് പോർട്ടർ, കർഷകതിലകം, ശ്രമശക്തി, കൃഷി വിഞ്ജാൻ , കർഷക മിത്ര, കർഷക ഭാരതി, ക്ഷോണിസംരക്ഷണ/ഹരിതകീർത്തി, കർഷകരത്ന തുടങ്ങിയകർഷകഅവാർഡുകൾ നൽകുന്നു.