Close

ഫാക്ടറീസ് &ബോയിലേഴ്സ് വകുപ്പ്

വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനായി തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല. വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും 22 ഫാക്ടറി ഡിവിഷനുകളായും 25 അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ നിന്നും പൊതുജങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ

  1. സൈറ്റ് അപ്രൈസൽ
  2. പെർമിറ്റ് അനുവദിക്കൽ
  3. രജിസ്ട്രേഷനും ലൈസൻസ് അനുവദിക്കലും
  4. ഫാക്ടറി ലൈസൻസ് പുതുക്കൽ /ഭേദഗതി/കൈമാറ്റംചെയ്യൽ
  5. ഫാക്ടറിലൈസൻസ് റദ്ദുചെയ്യൽ/സസ്‌പെൻഡ് ചെയ്യൽ
  6. ഫാക്ടറി തൊഴിലാളികൾക്കുള്ള വൈദ്യപരിശോധനയും സർട്ടിഫിക്കറ്റ് നൽകലും
  7. ഗ്രാന്റ് ഓഫ് എക്സെമ്ഷൻ/പെർമിഷൻ
  8. കോപിറ്റന്റ് പെർസൺസിനെ അംഗീകരിക്കൽ/അംഗീകാരം പുതുക്കൽ
  9. വെൽഡേഴ്സ് ക്വാളിഫിക്കേഷൻ/റീക്വാളിഫിക്കേഷൻ ടെസ്റ്റ് നടത്തൽ/സർട്ടിഫിക്കറ്റ് നൽകൽ
  10. പുതിയ ബോയിലർ രജിസ്റ്റർചെയ്യൽ
  11. ബോയിലർ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രൊവിഷനൽ ഓർഡർ നൽകൽ
  12. നിലവിലുള്ള ബോയിലറുകളുടെ സർട്ടിഫിക്കറ്റ് പുതുക്കൽ
  13. സ്റ്റീം ലൈൻ ഡ്രോയിങ് സൂക്ഷ്മമായി പരിശോധിച്ച് അംഗീകരിക്കൽ
  14. പുതിയ ബോയിലറുകൾ നിർമ്മിക്കുന്നതിനുള്ള ഡ്രോയിങുകളുടെ സൂക്ഷ്മ പരിശോധന
  15. പുതിയ വാൾവുകൾ ,ഫിറ്റിങുകൾ എന്നിവയുടെ ഡ്രോയിങിന്റെ പരിശോധന
  16. പുതിയ ബോയിലറുകളുടെയും വാൾവുകളുടെയും ഫിറ്റിങുകളുടെയും നിർമ്മണത്തിനുശേഷം പരിശോധനയും സർട്ടിഫിക്കറ്റ് നൽകലും
  17. അംഗീകൃത ബോയിലർറിപ്പയർ/ഇറക്ടർ/ മാനുഫാക്ചർ ആയി രജിസ്ട്രേഷൻ നടത്തൽ
  18. എൻഡോഴ്‌സ്‌മെന്റ് ഓഫ് വെൽഡർസ്സ്സർട്ടിഫിക്കറ്റ്/ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്/നാഷനൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
  19. എൻഡോഴ്‌സ്‌മെന്റ് ഓഫ് വെൽഡർസ്സ്സർട്ടിഫിക്കറ്റ്/ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്/നാഷനൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഡ്യൂപ്ലിക്കേറ്റ് നൽകൽ