Close

കൃഷിവകുപ്പ്

ഓഫീസ് വിലാസം

പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ
പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ്
ബി – 3 ബ്ലോക്ക്
സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505
ഫോൺ നമ്പർ – 0483-2734916

ദൗത്യങ്ങൾ

 1. സംസ്ഥാനത്തെ കാർഷികവിളകളുടെഉൽപ്പാദനവുംഉൽപ്പാദനക്ഷമതയും വർദ്ധിക്കുവാനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
 2. കാർഷികരംഗത്ത് വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായവിധം നൂതന ശാസ്ത്ര സാങ്കേതികവിദ്യകൾ കർഷകർക്ക് പകർന്നു നൽകികാർഷികവിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
 3. ഉല്പ്പാദനോപാദികളുടെ ഉൽപാദനവുംവിതരണവും.
 4. യഥാസമയം പദ്ധതികൾ നടപ്പിലാക്കുന്നതുമുഖേന കർഷകക്ഷേമംഉറപ്പു വരുത്തുക.
 5. ഉൽപ്പാദനോപാദികളുടെ ഗുണമേൻ മ ഉറപ്പുവരുത്തുന്നതിന് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുക.
 6. കർഷകർക്ക്വിപണനത്തിനുള്ളസൗകര്യവും, കാർഷിക യന്ത്രവൽക്കരണവുംഉറപ്പ് വരുത്തുക.

പ്രവർത്തനങ്ങൾ

 1. സംസ്ഥാന കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുക.
 2. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ മുഖേന പ്രാദേശികവികസനത്തിനുതകുന്ന പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുക.
 3. സംസ്ഥാനത്തെ ഉൽപ്പാദനചെലവ്കുറയ്ക്കുന്നതിനായികാർഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുക.
 4. കൃഷിയിടങ്ങൾ സന്ദർശിച്ച്കർഷകർക്ക്ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കുന്നതിനാവശ്യമായമാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
 5. സാങ്കേതികവിദ്യകൾ കർഷകരെ പരിചയപ്പെടുത്തുന്നതിനായികർഷകർക്ക് പരിശീലനം നൽകുക.
 6. കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ / നൂതന സാങ്കേതികവിദ്യകളെകുറിച്ചുള്ളവിശദവിവരങ്ങൾ വിവിധ വാർത്താ മാദ്ധ്യമങ്ങളിലൂടെവ്യാപകമായബോധവത്ക്കരണം നടപ്പിലാക്കുക
 7. ആധുനികകൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്തുവാൻ വേണ്ടി പ്രദർശന തോട്ടങ്ങൾ പരിശീലന പരിപാടികൾ എന്നിവസംഘടിപ്പിക്കുക.
 8. അത്യുൽപ്പാദന ശേഷിയുള്ളമേൽത്തരം നടീൽവസ്തുക്കളുംവിത്തുകളുംമറ്റുഉൽപ്പാദനോപാദികളുംകൃഷി വകുപ്പിൻ റെഅംഗീകൃത നഴ്സറികൾ, ഫാമുകൾ, ടിഷ്യുകൾച്ചർ ലാബ്എന്നിവവഴിഉൽപ്പാദിപ്പിച്ച്വിതരണം നടത്തുക.
 9. വിവിധകർഷക ഇൻ ഷ്വറൻ സ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
 10. വിത്ത്, രാസവളം, കീടനാശിനി എന്നിവയുടെ നിയമാനുസൃതമുള്ള ഗുണമേൻ മ പരിശോധിച്ച്ഉറപ്പു വരുത്തുക.
 11. വിപണിയിൽ ഇടപെടുകയുംവിപണനത്തിനുള്ളഅടിസ്ഥാന സൗകര്യം ഒരുക്കുകയുംചെയ്യുക.
 12. ജൈവ ഉൽപ്പന്നങ്ങൾക്ക്സർട്ടിഫിക്കേഷൻ നൽകുക.

സേവനങ്ങൾ.

 1. കൃഷി ഭവൻ പരിധിയിൽ വരുന്ന കർഷകർ ശാസ്ത്രീയമായിശേഖരിച്ച മണ്ണു സാമ്പിളുകൾ കൃഷി ഭവൻ മുഖേന ശേഖരിച്ച്മണ്ണുപരിശോധന ലാബിൽ നിന്നും പരിശോധന റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ ലഭ്യമാകുന്നു.
 2. കൂടാതെകർഷകർക്ക് നേരിട്ട്ജില്ലാതലമണ്ണുപരിശോധലാബിൽ നല്കി പരിശോധന ഫലം 3 ദിവസത്തിനുള്ളിൽ ലഭ്യമാകുന്നു.സഞ്ചരിക്കുന്ന മണ്ണുപരിശോധന ശാല നിശ്ചയിച്ച പ്രകാരംകൃഷി ഭവൻ തലത്തിൽ ക്യാമ്പയിൻ ദിവസംരാവിലെകർഷകർ ശാസ്ത്രീയമായിശേഖരിച്ച് നൽകുന്ന 50 സാമ്പിളുകളുടെ പരിശോധനാ ഫലം അന്നേ ദിവസംവൈകിട്ടും ബാക്കിയുള്ളവ 7ദിവസത്തിനുള്ളിലും നല്കും.
 3. കർഷകർ / കർഷകതൊഴിലാകൾ, കാർഷികയന്ത്രങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന നിരക്കിൽ യന്ത്രങ്ങളുടെ ലഭ്യതയനുസരിച്ച് ലഭ്യമാക്കൽ.
 4. നിർദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷ സമർപ്പിക്കുന്നത് സംസ്ഥാന വിള ഇൻ ഷ്വറൻ സ് പദ്ധതിയിൽ അംഗമാക്കൽ/ഇൻ ഷ്വർ ചെയ്തവിളയ്ക്ക്വിളനാശം സംഭവിച്ചാൽ ആനുകൂല്യം ലഭ്യമാക്കൽ/ പ്രകൃതിക്ഷോഭംകാരണംവിളനാശത്തിനുള്ള ആനുകൂല്യം ലഭ്യമാക്കൽ.
 5. ശാസ്ത്രീയകൃഷിരീതികൾ, വിള പരിചരണം, തുടങ്ങിയവ സംബന്ധിച്ച് ഉപദേശങ്ങൾ. വിത്ത് , നടീൽവസ്തുക്കൾ,കീടനാശിനികൾ, വളങ്ങൾ തുടങ്ങിയഉൽപ്പാദനോപാധികളുടെ ലഭ്യത സംബന്ധിച്ച്കാർഷിക പരിശീലനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിന്.
 6. വിത്ത് നടീൽവസ്തുക്കൾ, ഉൽപാദനോപാധികൾ എന്നിവയുടെവിതരണം/സബ്സിഡിയോടുകൂടി/സൗജന്യമായി.
 7. ജലസേചനത്തിനാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൃഷിആഫീസറുടെസർട്ടിഫിക്കറ്റ്/അർഹരായകർഷകർക്ക്ജലസേചനാവശ്യത്തിന്വൈദ്യുതിസൗജന്യപദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കുന്നു.
 8. സംസ്ഥാനാവിഷ്കൃത പദ്ധതിപ്രകാരം/തദ്ദേശസ്ഥാപനങ്ങളുടെ പ്രൊജക്റ്റുകൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
 9. നഴ്സറികൾ ആരംഭിക്കുന്നതിന്/കൂട്ടുരാസവളം/ജീവാണുവളംഎന്നിവയുടെ നിർമ്മാണം, ജില്ലാതലമൊത്ത വിതരണംകീടനാശിനികൾ മൊത്ത വിതരണം/ജില്ലാതലവിതരണംകീടനാശിനി നിർമ്മാണ യൂണിറ്റ്സ്ഥാപിക്കൽ എന്നീ ലൈസൻ സ് ലഭ്യമാക്കൽ.
 10. കേരള കർഷകൻ മാസികഅംഗത്വം.
 11. വിത്ത് ഗുണമേൻ മ പരിശോധന.
 12. ബയോകൺട്രോൾ ഏജൻ സിൻ റെ വിതരണം/മിത്ര കീടങ്ങളുടെവിതരണം.

കർഷക അവാർഡുകൾ

നെൽക്കതിർ, കർഷകകോത്തമ, യുവകർഷക വനിത, യുവകർഷകൻ , കേരതേസരി, ഹരിതമിത്ര, ഉദ്യാന ശ്രേഷ്ഠ, കർഷകജ്യോതി ഫ്ളവർഎക്സ് പോർട്ടർ, കർഷകതിലകം, ശ്രമശക്തി, കൃഷി വിഞ്ജാൻ , കർഷക മിത്ര, കർഷക ഭാരതി, ക്ഷോണിസംരക്ഷണ/ഹരിതകീർത്തി, കർഷകരത്ന തുടങ്ങിയകർഷകഅവാർഡുകൾ നൽകുന്നു.