Close

തുഞ്ചൻ പറമ്പ്

മലയാളഭാഷയുടെ പിതാവ് എന്ന വിശേഷണത്തിന് അര്‍ഹനായ തുഞ്ഞചത്തെഴുത്തച്ഛന്‍റെ ജന്മദേശമാണ് തുഞ്ചന്‍പറമ്പ്. മലപ്പുറത്ത് നിന്നും 32 കിലോമീറ്റര്‍ അകലെ തിരൂരിനടുത്താണ് തുഞ്ചന്‍പറമ്പ് സ്ഥിതിചെയ്യുത്. ഭാഷാപിതാവിന് അര്‍ഹമായ ആദരം എന്ന നിലയില്‍ സ്മാരകവും മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എഴുത്തച്ഛന്റെ എഴുത്താണി ഉള്‍പ്പെടെ ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ലിഖിതങ്ങളും പുരാരേഖകളും സരസ്വതി മണ്ഡപത്തിലും അതിനോട് ചേര്‍ ലൈബ്രറിയിലുമായി സൂക്ഷിച്ചിട്ടുണ്ട്. വിജയദശമിനാളില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇന്നും ഇവിടെ കുട്ടികള്‍ എത്താറുണ്ട്. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരച്ചോട്ടിലിരുാണ് എഴുത്തച്ഛന്‍ തന്‍റെ രചനകള്‍ നിര്‍വഹിച്ചതും ശിഷ്യരെ പഠിപ്പിച്ചതും എന്നാണ് കരുതപ്പെടുത്. ഭാഷാപിതാവിന്‍റെ ഓര്‍മകളെ പച്ചപിടിപ്പിക്കു കാഞ്ഞിരവൃക്ഷം ഇപ്പോഴും തുഞ്ചന്‍പറമ്പിലുണ്ട്.

ചിത്രസഞ്ചയം

  • കാഞ്ഞിര മരം
  • തുഞ്ചന്‍ മെമ്മോറിയൽ ട്രസ്റ്റും റിസർച്ച് സെന്‍ററും
  • തുഞ്ചന്‍ മെമ്മോറിയൽ മണ്ഡപം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 35 കി മി അകലെ സ്ഥിതി ചെയ്യുന്നു

ട്രെയിന്‍ മാര്‍ഗ്ഗം

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി മി അകലെ സ്ഥിതി ചെയ്യുന്നു

റോഡ്‌ മാര്‍ഗ്ഗം

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കി മി അകലെ സ്ഥിതി ചെയ്യുന്നു