Close

തിരുനാവായ

മാമാങ്കത്തിന്‍റെ ദേശം എന്ന നിലയിലാണ് തിരുനാവായയുടെ ചരിത്രപരമായ പ്രശസ്തി. തിരൂരിന് വടക്ക്, ഭാരതപ്പുഴയുടെ തീരത്തെ ഗ്രാമമാണ് തിരുനാവായ. 12 വര്‍ഷത്തിലൊരിക്കല്‍ രാജാക്കന്‍മാര്‍ ഉള്‍പ്പെടെ ഒത്തുചേരുന്ന വലിയ ഉത്സവമായിരുന്നു മാമാങ്കം. മാഖമാസത്തിലെ മകം നാളില്‍ നടത്തിയിവരുന്ന ഉത്സവം എന്ന നിലയിലാണ് ഇതിന് മാമാങ്കം എന്ന പേരുവന്നത്.

വിഷ്ണുപ്രതിഷ്ഠയുള്ള തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രം പ്രസിദ്ധമാണ്. ബലിതര്‍പ്പണത്തിന് പേരുകേട്ട ഇടമാണ് തിരുനാവായ നാവാമുകുന്ദക്ഷേത്രം. ഭാരതപ്പുഴയില്‍ പിതൃതര്‍പ്പണത്തിന് ഇുന്നും നിരവധി ആളുകള്‍ എത്താറുണ്ട്. നദിയുടെ മറുകരയില്‍ ബ്രഹ്മാവിന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. ഈ മൂന്ന് ക്ഷേത്രങ്ങളും ചേരുന്ന ഭാരതപ്പുഴയുടെ ഈ തീരം ത്രിമൂര്‍ത്തീസംഗമ
സ്ഥലം എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രസഞ്ചയം

  • നിലപ്പാടു തറ
  • മരുന്നറ
  • മണിക്കിണര്‍

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 43 കി മി അകലെ സ്ഥിതി ചെയ്യുന്നു

ട്രെയിന്‍ മാര്‍ഗ്ഗം

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി മി അകലെ സ്ഥിതി ചെയ്യുന്നു

റോഡ്‌ മാര്‍ഗ്ഗം

തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും 11 കി മി അകലെ സ്ഥിതി ചെയ്യുന്നു