Close

സാഹസിക വിനോദങ്ങള്‍

ട്രെക്കിംഗ്

ഊരകം മല

വേങ്ങരക്ക് സമീപമുള്ള ഊരകം മലയുടെ മുകളില്‍ പഴയ ജൈന ക്ഷേത്രത്തിന്റെ അവശേഷിപ്പ് കാണാന്‍ സാധിക്കും. എയര്‍പോര്‍ട്ട്, താഴവര, അറബിക്കടല്‍ എന്നിവയും മലയുടെ മുകളില്‍ നിന്ന് കാണാന്‍ സാധിക്കും.

മിനി ഊട്ടി

ഊരകം മലയുടെ താഴ്വരയാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതിരമണീയമായ ഈ സ്ഥലം

പഴശ്ശി ഗുഹ

നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായി കാക്കാട്ംപൊയ്യില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

കൊടിക്കുത്തിമല

വറ്റാത്ത ചോലകളാലും ഹരിതാഭമായ മലനിരകളാലും സമ്പന്നമായ ഈ സ്ഥലം മലബാറിന്റെ ഊട്ടി എന്ന് അറിയപ്പെടുന്നു. 522 മീറ്റര്‍ ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്

പന്തീരായിരം കാട്

ആഡ്യന്‍പാറവെള്ളചാട്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.

പന്തല്ലൂര്‍ മല

മഞ്ചേരിയില്‍ നിന്നും 14 കിലോമീറ്ററും മലപ്പുറത്ത് നിന്ന് 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു

ചെരിയാം മല

മങ്കടക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു.