Close

ഫിഷറീസ്

ജില്ലയിൽ 70 കിലോമീറ്റർ കടൽതീരം ഉണ്ട്. വടക്ക് കടലുണ്ടി നഗരം മുതൽ തെക്ക് പാലപ്പെട്ടി വരെ നീണ്ടു കിടക്കുന്നു. വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂർ, വെട്ടം, പുറത്തൂർ, വെളിയംകോട്, പെരുമ്പടപ്പ് പഞ്ചായത്ത്, പൊന്നാനി മുൻസിപ്പാലിറ്റി എന്നിവയാണ് തീര മേഖലകൾ. പൊന്നാനി, കോട്ടായി, പരപ്പനങ്ങാടി, താനൂർ എന്നിവയാണ് പ്രധാന മത്സ്യ ബന്ധന കേന്ദ്രങ്ങൾ. പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ യന്ത്രവൽകൃത ബോട്ടുകളുപയോഗിച്ച് വലിയ മത്സ്യങ്ങളെ പിടിക്കുന്നു. 350 ഓളം മെക്കാനിക് ബോട്ടുകളുള്ള ഒരു ഫിഷറീസ് തുറമുഖമാണ് പൊന്നാനി. പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ രാത്രി മത്സ്യബന്ധനത്തെ സഹായിക്കാൻ വേണ്ടി ഫിഷറീസ് ഗൈഡ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി ക്ഷേമപരിപാടികൾ മത്സ്യ ബന്ധന വിഭാഗവും മത്സ്യഫെഡും ചേർന്നാണ് നടത്തുന്നത്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പൊന്നാനിയിലും മത്സ്യഫെഡ് ഓഫീസ് തിരൂരിലും പ്രവർത്തിക്കുന്നു.മത്സ്യബന്ധന ഉപകരണങ്ങൾ, വീടുകൾ, കക്കൂസ്, മറ്റു സൗകര്യങ്ങൾ എന്നിവ മീൻപിടിത്തക്കാർക്ക് നൽകാൻ പ്രതേക സ്കീമുകൾ ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസ സഹായ പദ്ധതി, ഓഫ് സീസണിൽ സാമ്പത്തിക സഹായം മുതലായ ആനുകൂല്യങ്ങൾ നൽകി വരുന്നു. ഉൾനാടൻ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യകൃഷി വികസന ഏജൻസി (എഫ്.എഫ്.ഡി.എ) പ്രവർത്തിക്കുന്നു.