Close

ആരോഗ്യം-അലോപ്പതി

ഓഫീസ് വിലാസം

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം).
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),
ബി3 ബ്ലോക്ക് സിവിൽ സ്റ്റേഷൻ,
മലപ്പുറം 0483 – 2737857/2736241

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ
ആർ.സി.എച്ച് ഓഫീസർ
ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ
ജില്ലാ മലേറിയ ഓഫീസർ
ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ
ജില്ലാ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്
ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ
അസിസ്റ്റന്റ് ലെപ്രസി ഓഫീസർ
സീനിയർ സൂപ്രണ്ട്
ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1
ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2

ജില്ലാ ആരോഗ്യവകുപ്പിൽനിന്നും മാസ് മീഡിയ വിഭാഗം വഴി നൽകുന്ന സേവനങ്ങൾ

  1. രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, കുടുംബക്ഷേമ മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആരോഗ്യവിദ്യാഭ്യാസം നൽകുക.
  2. ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഫലപ്രദമായി സംഘടിപ്പിക്കുക.
  3. വിവിധ പരിപാടികളെകുറിച്ചും, ആരോഗ്യസംബന്ധിയായ വിഷയങ്ങളെക്കുറിച്ചും പത്ര, ദൃശ്യ-ശ്രവ്യ-നവമാധ്യമങ്ങൾക്ക് വാർത്തകൾ നൽകുക.
  4. വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
  5. ജില്ലയിൽ കീഴ്സ്ഥാപനങ്ങളിൽ നടക്കുന്ന ആരോഗ്യബോധവൽക്കരണ പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങളും, മേൽനോട്ടവും വഹിക്കുക.
  6. ആരോഗ്യവിദ്യാഭ്യാസം നൽകുന്നതിനാവശ്യമായ പോസ്റ്ററുകൾ, ലഘു ലേഖകൾ, കൈപ്പുസ്തകങ്ങൾ തുടങ്ങിയവ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.

സബ് സെന്ററിന്റെ പ്രവർത്തനങ്ങൾ

ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്

  1. ഗൃഹ സന്ദർശനം – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ
  2. സബ് സെന്റർ ക്ലിനിക്കും ഓഫീസ് പ്രവർത്തനങ്ങളും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ
ഗൃഹസന്ദർശനം
  1. സബ്‌സെന്റർ ഏരിയയിലെ എല്ലാ വീടുകളും സന്ദർശിക്കുകയും ഗർഭിണികൾ, കുട്ടികൾ എന്നിവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നു.
  2. ഗർഭിണികൾക്കും 0-15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെയ്പുകൾ നൽകുന്നു.
  3. ഗർഭകാലപരിശോധനയും, അയൺ, സിങ്ക്, വിറ്റാമിൻ. എ, കാത്സ്യം, ഫോളിക് ആസിഡ് തുടങ്ങിയവ നൽകുകയും ചെയ്യുക.
  4. അപകടസാധ്യതയുള്ള ഗർഭിണികളെയും കുട്ടികളെയും കണ്ടെത്തി റഫർ ചെയ്യുന്നു.
  5. 0-15 വരെപ്രായമുള്ള കുട്ടികളുടെ വളർച്ചയും വികാസവും പ്രായത്തിനനുസരിച്ച് നടക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും, പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആവശ്യമുള്ള നടപടികൾ കൈകൊള്ളുകയും ചെയ്യുന്നു.
  6. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നു.
  7. സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം നടത്തുകയും, റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
  8. കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങങ്ങൾക്ക് നൽകുകയും, ആവശ്യമുള്ളവർക്ക് സേവനം നൽകുകയും ചെയ്യുന്നു.
  9. എല്ലാ നാഷണൽ ഹെൽത്ത് പ്രോഗ്രാമുകളിലും സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നു.
  10. പകർച്ച/പകർച്യേതരവ്യാധികളുടെ നിയന്ത്രണ പരിപാടികളിൽ സജീവ ഇടപെടലുകൾ നടത്തുന്നു.
  11. ആരോഗ്യവിദ്യാഭ്യാസ ക്ലാസുകൾ നടത്തി ജനങ്ങളെ ബോധവൽക്കരിക്കുന്നു.
  12. ചെയ്ത പ്രവർത്തികളുടെ റിപ്പോർട്ടിംഗ് അതാതു സമയങ്ങളിൽ മേലധികാരികൾക്ക് നൽകുന്നു.
സബ്‌സെന്റർ ക്ലിനിക്കുകൾ
  1. എല്ലാ സബ്‌സെന്റുകളിലും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ക്ലിനിക്കുകൾ നടത്തുന്നു.
  2. ഫീൽഡിൽനിന്നും ലഭിച്ച ഡേറ്റകൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കുന്നു.
  3. രോഗപ്രതിരോധ കുത്തിവെയ്പ് ക്യാമ്പുകൾ നടത്തുന്നു.
  4. പ്രവർത്തന റിപ്പോർട്ട് മേലധികാരികൾക്ക് നൽകുന്നു.
  5. ആരോഗ്യപ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുന്നു.

നഴ്‌സസ് സേവനങ്ങൾ

  1. മലപ്പുറം ജില്ലയിലെ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പി.എച്ച്.സി, ഫാമിലി ഹെൽത്ത് സെന്ററുകൾ വിസിറ്റ് ചെയ്യുകയും, അവിടെയുള്ള നഴ്‌സിംഗ് സൂപ്രണ്ടുമാർ, ഹെഡ് നഴ്‌സുമാർ, സ്റ്റാഫ് നഴ്‌സുമാർ, നഴ്‌സിംഗ് അസിസ്റ്റന്റുമാർ, ക്ലീനിംഗ് സ്റ്റാഫുകൾ, പാർട്ട് ടൈം സ്വീപ്പർമാർ, ഇവരുടെ അറ്റൻഡൻസ് പരിശോധിക്കുകയും, അവർക്ക് അവരുടെ ഡ്യൂട്ടികളും അതിന്റെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് പറഞ്ഞുകൊടുക്കുകയും വേണം. കൃത്യസമയം പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തണം.
  2. ഹോസ്പിറ്റലിൽ ഇൻഫർകൺട്രോൾ നടപ്പിലാക്കിയിട്ടുണ്ടോ എന്നന്വേഷിക്കണം.
  3. എല്ലാ വാർഡുകളും വൃത്തിയുണ്ടോ എന്ന് ഇടയ്ക്ക് പോയി വിസിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്.
  4. മെഡിസിൻസ് വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് നോക്കേണ്ടതായിട്ടുണ്ട്. (ഋഃുശൃ്യ റമലേ, യൗിറഹല) ആയി വാങ്ങുന്നുണ്ടോ എന്നത്)
  5. ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ പ്രോഗ്രാം വഴി കിട്ടുന്ന സേവനം രോഗികൾക്ക് കിട്ടുന്നുണ്ടോ എന്നന്വേഷിക്കേണ്ടതായിട്ടുണ്ട്.
  6. ട്രൈബൽ രോഗികൾ വന്നാൽ അവർക്ക് ഫ്രീ സർവ്വീസ് (മെഡിസിൻ + ഫുഡ്) കിട്ടുന്നുണ്ടോ എന്നന്വേഷിക്കണം.
  7. മാസത്തിൽ ഒരു തവണ ഡി.എൻ.ഒ കോൺഫറൻസ് കൂടുകയും വേണം.

ജില്ലാ ലെപ്രസി യൂണിറ്റ്

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിൽ കുഷ്ഠരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് ജില്ലാ ലെപ്രസി യൂണിറ്റാണ്. ഇതിൽ
ലെപ്രസി ഓഫീസർ – ഒന്ന്
അസിസ്റ്റന്റ് ലെപ്രസി ഓഫീസർ – രണ്ട്
നോൺ മെഡിക്കൽ സൂപ്പർവൈസർ – നാല്
എന്നിവർ ജോലി ചെയ്യുന്നു. പ്രവർത്തനങ്ങളുടെ മുഴുവൻ നിയന്ത്രണവും ഏകോപനവും നിർവ്വഹിക്കുന്നത് ജില്ലാ ലെപ്രസി ഓഫീസറാണ്.

മുഴുവൻ പ്രവർത്തനങ്ങൾക്കും ജില്ലാ ലെപ്രസി ഓഫീസറെ സഹായിക്കുക എന്നതാണ് അസിസ്റ്റന്റ് ലെപ്രസി ഓഫീസർമാരുടെ ചുമതല. ജില്ലയിൽ രണ്ട് അസിസ്റ്റന്റ് ലെപ്രസി ഓഫീസർമാരിൽ ഒരാൾ ഡി.എം.ഒ ഓഫീസിൽ ജില്ലയിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടവും ഏകോപനവും നിർവ്വഹിച്ച ഡി.എൽ.ഒയെ സഹായിക്കുന്നു.

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ജനറൽ ആശുപത്രിയിലാണ് രണ്ടാമത്തെ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ പ്രവർത്തിക്കുന്ന്. മെഡിക്കൽകോളേജ് കേന്ദ്രീകരിച്ച് പുതിയ കേസുകൾ കണ്ടെത്തി ചികിത്സയിലേക്ക് കൊണ്ട് വരിക, വിവിധ ബോധവൽക്കരണ പരിപാടികൾ, രോഗികൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ നിർവഹിക്കുന്നു.

ജില്ലയിൽ നാല് നോൺ മെഡിക്കൽ സൂപ്പർവൈസർ തസ്തികയാണുള്ളത്.
ഡി.എം.ഒ ഓഫീസ് – ഒന്ന്
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി – ഒന്ന്
ജില്ലാ ആശുപത്രി തിരൂർ – ഒന്ന്
ജില്ലാ ആശുപത്രി പെരിന്തൽമണ്ണ – ഒന്ന്
എന്നിങ്ങനെയാണ് നോൺ മെഡിക്കൽ സൂപ്പർവൈസർ തസ്തികകൾ.

ഡി.എം.ഒയിൽ ജോലി ചെയ്യുന്ന എൻ.എം.എസ് ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളിൽനിന്നും ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടികളുടെ റിപ്പോർട്ടുകൾ ശേഖരിച്ച് ഏകോപനം വരുത്തി സ്റ്റേറ്റ് ലെപ്രസി ഓഫീസർക്ക് അയച്ചു കൊടുക്കാൻ സഹായിക്കുന്നു. ലെപ്രസി നിർമ്മാർജനവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും ജില്ലാതലത്തിൽ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യാൻ എ.എൽ.ഒ, ഡി.എൽ.ഒമാരെ സഹായിക്കുന്നു.
പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എൻ.എം.എസുമാർ അവർക്ക് ചുമതല നൽകപ്പെട്ട മേഖലയിൽ ബോധവത്ക്കരണം, സ്ഥിരീകരിക്കപ്പെട്ട രോഗികൾക്ക് ചികിത്സ ഉറപ്പാക്കൽ, അവയുടെ രേഖ സൂക്ഷിക്കൽ, അംഗവൈകല്യം തടയാനുള്ള പ്രവർത്തനങ്ങൾ, വൈകല്യമുള്ളവർക്ക് പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള ബോധവത്ക്കരണം, ചികിത്സയെടുക്കുന്നവർക്ക് സർക്കാർ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. പൊതുജനാരോഗ്യ പ്രവർത്തകർക്ക് സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവടിങ്ങളിൽ നിന്നൊക്കെ രോഗലക്ഷണമുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് സഹായവും മേൽനോട്ടവും വഹിക്കൽ മുതലായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നു.

ദേശീയ കീടജന്യരോഗനിയന്ത്രണ പരിപാടി (എൻ.വി.ബി.ഡി.സി.പി)

സേവനങ്ങൾ

കീടജന്യരോഗങ്ങളായ, മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കൻഗുനിയ, ജപ്പാൻജ്വരം, വെസ്റ്റ്‌നൈൽ ഫിവർ, കുരങ്ങുപനി, ചെള്ളുപനി, കാലാ ആസാർ, സിക്കാ വൈറസ് എന്നീരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ, ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റും, മറ്റു പ്രദേശങ്ങളിൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്നു.

രോഗനിരീക്ഷണം, ശരിയായ സമയത്ത് ചികിത്സ ലഭ്യമാക്കൽ, സംയോജിത കീടനിയന്ത്രണ പ്രവർത്തനങ്ങളിലൂടെ രോഗപകർച്ച തടയൽ, തുടർ നിരീക്ഷണം എന്നിവ ബയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് വെക്ടർ കൺട്രോൾ യൂണിറ്റും, മറ്റിടങ്ങളിൽ സ്ഥാപനമേധാവികളും നേതൃത്വം നൽകുന്നു.

ലബോറട്ടറി സേവനങ്ങൾ

ലബോറട്ടറി സേവനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ജില്ലാ/ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളിലായി ലബോറട്ടറികളിൽ നിന്ന് ദേശീയ പരിപാടികളായ പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി, ദേശീയ മലമ്പനി നിവാരണ പരിപാടി, മന്ത് രോഗ നിയന്ത്രണ പരിപാടി, കുഷ്ഠരോഗന നിർമ്മാർജ്ജന പരിപാടി എന്നിവയിൽ രോഗ നിർണ്ണയ സേവനങ്ങൾ നല്കി വരുന്നു.

  1. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി: ഇതിൽ ക്ഷയരോഗം നിർണ്ണയിക്കുന്നതിനും അതിന്റെ തുർ പരിശോധനക്കുമായി കഫം പരിശോധിക്കുന്നു.
  2. ദേശീയ മലമ്പനി നിവാരണ പരിപാടി: ഇതിൽ മലേറിയ സജീവമായ രക്ത പരിശോധനയും നിഷ്‌ക്രിയമായ രക്തപരിശോധനയും സൂക്ഷ്മദർശിനിയിലൂടെ നടത്തുന്നു.
  3. മന്ത് രോഗ നിയന്ത്രണ പരിപാടി: രാത്രികാലങ്ങളിൽ എടുക്കുന്ന രക്തസാമ്പിളുകളുടെ പരിശോധന സൂക്ഷ്മ ദർശിനിയിലൂടെ നടത്തുന്നു.
  4. ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടി: തൊലിപ്പുറമേ നിന്നെടുക്കുന്ന സാമ്പിളുകൾ സൂക്ഷ്മദർശിനിയിലൂടെ പരിശോധിക്കുന്നു.
  5. കൂടാതെ, മറ്റു പകർച്ചവ്യാധികൾ, പകർച്ചേതരവ്യാധികൾ എന്നിവക്കുള്ള രോഗനിർണ്ണയ സേവനങ്ങൾ ക്ലിനിക്കൽ പാത്തോളജി, ഹെമറ്റോളജി, ബയോകെമിസ്ട്രി, സീറോളജി എന്നീ വിഭാഗങ്ങളിലായി സാമ്പിളുകളിൽ പരിശോധന നടത്തുന്നു.

മുകളിൽ കൊടുത്തിട്ടുള്ള ലബോറട്ടറി സേവനങ്ങൾ ഗുണനിലാവരത്തോടുകൂടി നടത്തുന്നുണ്ടെന്ന് ആരോഗ്യസ്ഥാപനങ്ങൾ സന്ദർശിച്ച് ലാബുകളിൽ പരിശോധന നടത്തി, ഉറപ്പു വരുത്തുന്നു. ലാബുകളുടെ എല്ലാ പ്രവർത്തനങ്ങളുടെയും അവലോകനം നടത്തുന്നു. മലേറിയ പോസിറ്റീവ് സ്മിയർ സ്ഥിരീകരിച്ച് സെൻട്രൽ മലേറിയ ലാബ് തിരുവനന്തപുരം, റീജനൽ ലാബ് ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്ഥിരീകരണത്തിനായി അയക്കുന്നു.

പകർച്ചേതരവ്യാധികൾ (എൻ.സി.ഡി)

ജീവിത ശൈലീരോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ, രോഗപ്രതിരോധം, ഫോളോ-അപ്പ്.

ജില്ലാ മാനസികാരോഗ്യ പദ്ധതി

ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രകാരം മാനസിക രോഗങ്ങളുടെ നേരത്തെയുള്ള കണ്ടെത്തൽ, രോഗ ചികിത്സ, പ്രതിരോധം, കൗൺസിലിംഗ്, ഫോളോ-അപ്പ്.

ഇ.ഹെൽത്ത്

ജില്ലയിലെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും, എല്ലാ സ്ഥാപനങ്ങളിലേയും, ഫീൽഡ് പ്രവർത്തനങ്ങലും ഓൺലൈൻ ആക്കുക.

ദേശീയ അന്ധതാ നിവാരണ പദ്ധതി

നേത്രരോഗങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ, സഞ്ചരിക്കുന്ന നേത്ര ക്യാമ്പുകൾ ഉൾപ്പെടെ, സംഘടിപ്പിക്കുക.

ദേശീയ ദന്താരോഗ്യ പദ്ധതി

ദന്തരോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സങ്ങൾ, ദന്തരോഗം തടയൽ, നൂതന ചികിത്സാ രീതി നടപ്പാക്കൽ മുതലായവ.

ആർദ്രം മിഷൻ

ആർദ്രം മിഷന്റെ കീഴിൽ കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിലൂടെ ഉയർന്ന ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളിൽനിന്ന് ലഭ്യമാക്കുക. കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യസേവനം സമഗ്രമാക്കുക എന്നിവ ലക്ഷ്യമിടുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജനസൗഹൃദമാക്കുക. ഒ.പി സമയം രാവിലെ 9 മണിമുതൽ വൈകീട്ട് 6 വരെ ആക്കുക. കൗൺസിലിംഗും പ്രീചെക്കപ്പും ഉറപ്പാക്കുക. പ്രാഥമിക ചികിത്സയ്ക്കു വേണ്ട ലബോറട്ടറി പരിശോധനകൾ നടത്തുക. അവശ്യമരുന്നുകളുടെ തുടരെയുള്ള ലഭ്യത ഉറപ്പുവരുത്തുക. ജീവിതശൈലീരോഗ ക്ലിനിക്കുകൾ (രക്ത സമ്മർദ്ദം, പ്രമേഹം, ആസ്തമ, ശ്വാസകോശ രോഗങ്ങൾക്കുള്ള ശ്വാസ് ക്ലിനിക്ക്, വിഷാദരോഗ ചികിത്സയ്ക്കും, മാനസികാരോഗ്യ പരിചരണത്തിനും ആശ്വാസം ക്ലിനിക്ക്) എന്നിവ നടത്തുക. വൈദഗ്ദ്യം ലഭിച്ച ജീവനക്കാരും, സൗഹാർദ്ദപരമായ പെരുമാറ്റവും ഉറപ്പുവരുത്തുക. ഉപകേന്ദ്രങ്ങളുടെ ശാക്തീകരണം നടത്തുക. നഴ്‌സുമാരുടെ ഇതരസ്ഥാപനതല സേവനങ്ങൾ ഉറപ്പുവരുത്തുക. ഫീൽഡ്തല ആരോഗ്യസേവന പാക്കേജുകളും കുടുംബാധിഷ്ഠിത സേവനവും ലഭ്യമാക്കുക. ആരോഗ്യസേനയും സാമൂഹ്യ പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നിവ നടത്തി പോരുന്നു. സാന്ത്വന പരിചരണം വഴി കിടപ്പിലായ രോഗികൾക്ക് വീടുകളിൽതന്നെയുള്ള പരിചരണം. ജീവിതാന്ത്യത്തോടടുക്കുന്ന രോഗികളുടെ പരിചരണവും വേദന നിയന്ത്രണവും മരുന്നുകളും, സാന്ത്വന പരിചരണ പരിശീലനം, സാന്ത്വന പരിചരണത്തിനായി പ്രത്യേക ഉപകരണങ്ങൾ എന്നീ പ്രവർത്തികൾ നടപ്പിൽ വരുത്തുന്നു.

ഉപകേന്ദ്ര ക്ലിനിക്കുകൾ

ജീവിതശൈലീ രോഗ ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ

  • രക്തസമമർദ്ദ പരിശോധന
  • തൂക്കം, ബോഡിമാസ്സ്ഇൻഡക്‌സ് (ആങക), പ്രമേഹ പരിശോധന.
  • പുകയില വിമുക്തി കൗൺസിലിംഗ്
  • തുടർചികിത്സ- രക്താതിമർദ്ദം, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോൾ
  • റഫറൽ സർവ്വീസ്
  • ആരോഗ്യവിദ്യാഭ്യാസം: പോഷണം, മാനസിക പിരിമുറുക്കം, മദ്യം, പുകയില വർജ്ജനം, വ്യായാമം, പാദ പരിചരണം, മുറിവ് പരിചരണം.
  • പ്രഥമ ശുശ്രൂഷ.
  • ലഘുരോഗ ചികിത്സ
  • കൗൺസിലിംഗ്.

കുട്ടികൾക്കുള്ള ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

  • അമ്മാർക്ക് കൗൺസിലിംഗ്
  • വളർച്ചാ നിരീക്ഷണം
  • പ്രഥമശുശ്രൂഷ, ലഘുരോഗ ചികിത്സ
  • അയൺ ഫോളിക് ആസിഡ് വിതരണം.
  • ഒ.ആർ.ടി, മുലയൂട്ടൽ ബോധവൽക്കരണം.
  • വിറ്റാമിൻ. എ വിതരണം.

ഗർഭിണികൾക്കുള്ള ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

  • പ്രാഥമിക ഗർഭ സ്ഥിരീകരണം.
  • രജിസ്‌ട്രേഷൻ/li>
  • തൂക്കം, ഉയരം നിർണ്ണയിക്കൽ
  • വയറ് പരിശോധന
  • ഭക്ഷണ ക്രമം ഉപദേശിക്കൽ.
  • ബി.പി, ഷുഗർ, പരിശോധന
  • അയൺ ഫോളിക് ആസിഡ് വിതരണം.
  • റഫറൽ സേവനങ്ങൾ.
  • സങ്കീർണ്ണതകൾ കണ്ടെത്തൽ.
  • പ്രഥമശുശ്രൂഷ
  • ലഘുരോഗ ചികിത്സ.
  • കുടുംബാസൂത്രണ പ്രവർത്തനങ്ങൾ.
  • മുലയൂട്ടൽ.
  • പ്രസവാനന്തര ശുശ്രൂഷ.
  • കൗൺസിലിംഗ്.

വയോജന ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ

സ്‌ക്രീനിംഗ്.
  • രക്താതിമർദ്ദം, പ്രമേഹം.
  • വായിലെ കാൻസർ സാധ്യത കണ്ടെത്തൽ.
  • മാനസിക പ്രശ്‌നങ്ങൾ – വിഷാദ രോഗം, ഓർമ്മക്കുറവ്.
  • ദീർഘകാല ശ്വാസകോശ രോഗങ്ങൾ.
  • അപകടങ്ങളും വീഴ്ചകളും.
  • മൂത്രാശയ സംബന്ധ രോഗങ്ങൾ – ബോധവൽക്കരണം.
തുടർചികിത്സയും പരിചരണവും.
  • ജീവിതശൈലീ രോഗങ്ങൾ
  • ഫിസിയോ തെറാപ്പി
  • ദീർഘകാല ശ്വാസകോശ രോഗങ്ങൾ.
  • പ്രഥമ ശുശ്രൂഷ, ലഘുരോഗ ചികിത്സ.
  • ബോധവൽക്കരണ ശീലവൽകരണ പരിപാടികൾ, റഫറൽ സേവനങ്ങൾ.
  • വയോജന സംരക്ഷണ നിയമലംഘനത്തിന്റെ റിപ്പോർട്ടിംഗ്.

സ്ത്രീ ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

  • ലൈംഗിക വിദ്യാഭ്യാസം, ജനനേന്ദ്രയ രോഗങ്ങൾ – ബോധവൽക്കരണം.
  • ദമ്പതികൾക്ക് ജനന നിയന്ത്രണ സേവനങ്ങൾ.
  • സാമൂഹ്യസുരക്ഷാ സേവനങ്ങൾ.
  • അയൺ ഫോളിക് ആസിഡ് വിതരണം.
  • കൗൺസിലിംഗ്.
  • ഗാർഹിക/ലൈംഗിക പീഡനങ്ങളുടെ റിപ്പോർട്ടിംഗ്.

കൗമാരാരോഗ്യ ക്ലിനിക്

പ്രാഥമിക ഉത്തരവാദിത്തം – ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്

  • ലഹരി/മദ്യ ഉപയോഗത്തിനെതിരെ കൗൺസിലിംഗ്, ബോധവൽക്കരണം.
  • ലൈംഗിക വിദ്യാഭ്യാസം.
  • ജീവിത നൈപുണ്യ വിദ്യാഭ്യാസം.
  • അയൺ ഫോളിക് ആസിഡ് വിതരണം.
  • കൗൺസിലിംഗ്.
  • പോഷണ വിദ്യാഭ്യാസം