Close

എങ്ങിനെ എത്തിച്ചേരാം

വായു മാർഗം

ജില്ലാ ആസ്ഥാനത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ വിമാനത്താവളം (കോഴിക്കോട് വിമാനത്താവളം) എന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ ജില്ലയെ ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രധാനനഗരങ്ങളുമായുള്ള പ്രത്യേകിച്ച് പരമ്പരാഗത വാണിജ്യ പങ്കാളികളായ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഗതാഗതം സാധ്യമാക്കുന്നു.

വിലാസം

കോഴിക്കോട് എയർപോർട്ട് പോസ്റ്റ്, പടിഞ്ഞാറത്തറ, മലപ്പുറം ജില്ല, കരിപ്പൂർ, കേരള – 673647
ഐ.എ.ടി.എ കോഡ് : സി. സി. ജെ
ഉയരം : 104 മീറ്റർ
ഫോൺ – 0483 271 9491

തീവണ്ടി മാർഗം

തീരദേശത്തെ ലൈനില്‍ വരുന്ന തിരൂര്‍, താനൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി മുതലായ നഗരങ്ങളിലൂടെ ഓടുന്ന തീവണ്ടികള്‍ പ്രധാനമായും കൊങ്കണ്‍ റെയില്‍പാതയില്‍ വരുന്ന വടക്കേ ഇന്ത്യന്‍ നഗരങ്ങളുമായി ജില്ലയെ ബന്ധിപ്പിക്കുന്നു. കൂടാതെ ഷൊര്‍ണ്ണൂര്‍ -നിലമ്പൂര്‍ പാതയിലൂടെയും ജില്ലയുടെ കിഴക്ക് ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സാധ്യമാക്കുന്നു.

അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളുടെ വിശദാംശങ്ങൾ

തിരൂർ 0494-2422240
കുറ്റിപ്പുറം 0494-2608324
നിലമ്പൂർ 04931-2220237
അങ്ങാടിപ്പുറം 04933-2327343

റോഡ് മാർഗം

തൊട്ടടുത്ത ജില്ലകളായും അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളും ബന്ധിപ്പിക്കുന്ന വളരെ കാര്യക്ഷമമായ റോഡ് ഗതാഗതസംവിധാനം ജില്ലക്കുണ്ട്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോ മീറ്റര്‍ അകലെയായി കോഴിക്കോട് നഗരവും, 90 കിലോ മീറ്റര്‍ അകലെയായി പാലക്കാട് നഗരവും, 79 കിലോ മീറ്റര്‍ അകലെയായി തൃശ്ശൂര്‍ നഗരവും സ്ഥിതി ചെയ്യുന്നു.

ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുന്നതിന്

മലപ്പുറം 0483-2734950
പെരിന്തൽമണ്ണ 04933-2327342
പൊന്നാനി 0494-2666396